ഖത്തറിലെ വിവിധ റോഡുകളില്‍ ഗതാഗത നിയന്ത്രണം

1q 10

ലുസൈല്‍ – അല്‍ കസര്‍ ഇന്റര്‍ചേഞ്ച്

ലുസൈലിലേക്കുള്ള അല്‍ കസര്‍ ഇന്റര്‍ചേഞ്ച് ടണലിന്റെ രണ്ട് വരി പാതകള്‍ താല്‍ക്കാലികമായി അടച്ചിടുമെന്ന് അഷ്ഗല്‍ അറിയിച്ചു. ചില അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനായാണ് റോഡുകള്‍ അടയ്ക്കുന്നത്. ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റുമായി ഏകോപിപ്പിച്ച് ഫെബ്രുവരി 14 ശനിയാഴ്ച പുലര്‍ച്ചെ 2:00 മണി മുതല്‍ ഫെബ്രുവരി 15 ഞായറാഴ്ച പുലര്‍ച്ചെ 2:00 മണി വരെയാണ് റോഡ് അടച്ചിടുന്നത്.

ഖലീഫ സ്ട്രീറ്റ് – ബാനി ഹാജര്‍ ഇന്റര്‍ചേഞ്ച്

ഖലീഫ സ്ട്രീറ്റില്‍ ബാനി ഹാജര്‍ ഇന്റര്‍ചേഞ്ചിലെ ഷഹാമ സ്ട്രീറ്റ് എക്‌സിറ്റ് അടച്ചിടുമെന്ന് പൊതുമരാമത്ത് അതോറിറ്റി, അഷ്ഗല്‍ അറിയിച്ചു. ദുഖാനില്‍ നിന്ന് ബാനി ഹാജറിലേക്കുള്ള ഗതാഗതത്തെ അടച്ചിടല്‍ ബാധിക്കും. ഫെബ്രുവരി 13 വെള്ളിയാഴ്ച പുലര്‍ച്ചെ 2:00 മുതല്‍ രാവിലെ 10:00 വരെ 8 മണിക്കൂര്‍ നേരത്തേക്ക് റോഡ് അടച്ചിടും.

അല്‍ വക്ര ഇന്റര്‍സെക്ഷന്‍

അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനായി, ഫെബ്രുവരി 12, 13 തീയതികളില്‍ അര്‍ദ്ധരാത്രി മുതല്‍ പുലര്‍ച്ചെ 5:00 വരെ അല്‍ വക്ര ഇന്റര്‍സെക്ഷന്‍ അടച്ചിടും. അതേസമയം വലത്തോട്ടുള്ള പാതകള്‍ ഗതാഗതത്തിനായി തുറന്നിരിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like