ഖത്തറിലെ ബ്യൂട്ടി സലൂണില്‍ ജോലി ചെയ്തിരുന്ന അഞ്ച് പേര്‍ അറസ്റ്റില്‍

1q 45

ദോഹ: ഖത്തറിലെ ബ്യൂട്ടി സലൂണില്‍ ജോലി ചെയ്തിരുന്ന അഞ്ച് പേരെ പൊതുജനാരോഗ്യ മന്ത്രാലയെ അറസ്റ്റ് ചെയ്തു. ലൈസന്‍സില്ലാതെ സ്‌പെഷ്യലൈസ്ഡ് കോസ്‌മെറ്റിക് മെഡിക്കല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനാണ് അറസ്‌റ്റെന്നും മന്ത്രാലയം വ്യക്തമാക്കി.

രാജ്യത്തെ ആരോഗ്യ മേഖലയിലെ പ്രൊഫഷണലുകളുടെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച്, നിയമലംഘകര്‍ക്കും അവര്‍ ജോലി ചെയ്ത സ്ഥാപനത്തിനുമെതിരെ ആവശ്യമായ എല്ലാ നിയമ നടപടികളും സ്വീകരിച്ചുവരികയാണെന്നും മന്ത്രാലയം അറിയിച്ചു. ആരോഗ്യ മേഖലയിലെ പ്രൊഫഷണല്‍, റെഗുലേറ്ററി മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ MoPH നടത്തുന്ന ശക്തമായ നിയന്ത്രണ ശ്രമങ്ങളുടെ ഭാഗമായാണ് നടപടി.

അതേസമയം അറസ്റ്റിലായവരുടെ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. അതേസമയം ഖത്തറില്‍ ജോലി ചെയ്യുന്ന ഏതൊരു ആരോഗ്യ സംരക്ഷണ വിദഗ്ദ്ധന്റെയും യോഗ്യതയും ലൈസന്‍സും മന്ത്രാലയത്തിന്റെ വെബ്സൈറ്റിലൂടെ അറിയാന്‍ സാധിക്കും. വെബ്‌സൈറ്റില്‍ ലഭ്യമായ ‘സെര്‍ച്ച് ഫോര്‍ രജിസ്റ്റേര്‍ഡ് ഹെല്‍ത്ത്‌കെയര്‍ പ്രാക്ടീഷണര്‍’ സേവനത്തിലൂടെ പരിശോധിക്കാമെന്നും മന്ത്രാലയം വ്യക്തമാക്കി.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading