റിയാദ്: നെസ്ലെയുടെ കുട്ടികള്‍ക്കുള്ള ഫോര്‍മുല ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതിനെതിരെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ മുന്നറിയിപ്പ്. നെസ്‌ലെ നാന്‍ പ്രോ, എസ്എംഎ, ബിഇബിഎ (Nan Pro, SMA, BEBA) എന്നിവ ഉപയോഗിക്കുന്നതിനാണ് മുന്നറിയിപ്പ്.
ഉല്‍പ്പന്നങ്ങളില്‍ ഓക്കാനം, ഛര്‍ദി എന്നിവയ്ക്ക് കാരണമായേക്കാവുന്ന വിഷവസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് മുന്നറിയിപ്പ്. വിഷ സാന്നിധ്യം സ്ഥിരീകരിച്ചതിന് പിന്നാലെ നെസ്‌ലെ തന്നെ തങ്ങളുടെ NAN, SMA, BEBA എന്നിവ തിരിച്ചുവിളിച്ചു. ഫ്രാന്‍സ്, ജര്‍മനി, ഓസ്ട്രിയ, ഡെന്‍മാര്‍ക്ക്, ഇറ്റലി, സ്വീഡന്‍ എന്നീ രാജ്യങ്ങളില്‍ നിന്നും ഉല്‍പ്പന്നങ്ങള്‍ പിന്‍വലിച്ചു.
പിന്നാലെ ഗള്‍ഫ് രാജ്യങ്ങളിലും ഉല്‍പ്പന്നങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. നെസ്‌ലെയുടെ നാന്‍, ആല്‍ഫാമിനോ, എസ്-26 ഗോള്‍ഡ്, എസ്-26 അള്‍ട്ടിമ എന്നീ ബ്രാന്‍ഡുകളില്‍ നെസ്ലെ നിര്‍മ്മിക്കുന്ന ചില കുട്ടികളുടെ ഫോര്‍മുല ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതിനെതിരെ സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റിയും (എസ്എഫ്ഡിഎ) മുന്നറിയിപ്പ് നല്‍കി. ബാസിലസ് സെറിയസ് ബാക്ടീരിയ ഉത്പാദിപ്പിക്കുന്ന സെറ്യൂലൈഡ് എന്ന വിഷവസ്തുവിന്റെ സാന്നിധ്യത്തെ തുടര്‍ന്നാണ് നടപടിയെന്നും സൗദി ഫുഡ് അതോറിറ്റി അറിയിച്ചു. എന്നാല്‍ ഉല്‍പ്പന്നങ്ങളുമായി ബന്ധപ്പെട്ട ഒരു രോഗവും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് എസ്എഫ്ഡിഎ സ്ഥിരീകരിച്ചു. അതേസമയം തിരിച്ചുവിളിച്ച നെസ്‌ലെയുടെ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കരുതെന്നും അവ ഉടനടി നശിപ്പിക്കണമെന്നും സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി (SFDA) നിര്‍ദ്ദേശിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക –https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
