ദോഹ: ഖത്തറില്‍ ടെറ്റനസ്, ഡിഫ്തീരിയ, പെര്‍ട്ടുസിസ് എന്നിവയ്ക്കെതിരായ വാക്സിനേഷന്റെ പ്രാധാന്യം വ്യക്തമാക്കി പൊതുജനാരോഗ്യ മന്ത്രാലയം (MOPH) . ഗുരുതരമായ രോഗങ്ങളില്‍ നിന്ന് വിദ്യാര്‍ത്ഥികളെ സംരക്ഷിക്കുന്നതില്‍ വാക്‌സിന്റെ പങ്ക് അനിവാര്യമാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
അതിനാല്‍ സമയബന്ധിതമായ വാക്സിനേഷന്‍ വിദ്യാര്‍ത്ഥികളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കുകയും സുരക്ഷിതമായ പഠന അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നുവെന്നും ആരോഗ്യ മന്ത്രാലയം ഊന്നിപ്പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധമായും വാക്‌സിനേഷന്‍ സ്വീകരിക്കണമെന്നും പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
