ദോഹ: ഖത്തറിലെ എല്ലാ ധനകാര്യ സ്ഥാപനങ്ങളും തുടര്‍ച്ചയായി മൂന്ന് ദിവസം അടഞ്ഞുകിടക്കും. രാജ്യത്തെ ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ ധനകാര്യ സ്ഥാപനങ്ങള്‍ക്കും 2026 ജനുവരി 1 വ്യാഴാഴ്ച ഔദ്യോഗിക അവധിയായിരിക്കുമെന്ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു.
വര്‍ഷാവസാനത്തോടനുബന്ധിച്ചുള്ള അവധിയാണിത്. തുടര്‍ന്ന് വാരാന്ത്യ അവധിയായിരിക്കും. മൂന്ന് ദിവസത്തെ അവധിക്ക് ശേഷം ജനുവരി 4 ഞായറാഴ്ച പ്രവര്‍ത്തനം പുനരാരംഭിക്കുമെന്നും ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് (ക്യുസിബി) പ്രഖ്യാപിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
