ദോഹ: ഖത്തറിലെ ലുസൈൽ ബൊളിവാർഡിൽ, ഡിസംബർ 31 ബുധനാഴ്ച നടക്കുന്ന പുതുവർഷ പരിപാടിയിൽ ഫാമിലികൾക്ക്/ കുടുംബങ്ങൾക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ എന്ന് സംഘാടകർ അറിയിച്ചു. എത്തുന്നവർക്ക് സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനായി വിശദമായ പാർക്കിംഗ് രീതിയും ലുസൈൽ സിറ്റി പുറത്തിറക്കിയിട്ടുണ്ട്. അനധികൃതമായ പ്രദേശങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് നിയമലംഘനങ്ങൾക്ക് ഇടയാ ക്കും.
ദോഹയിൽ നിന്ന് അൽ ഖോർ കോസ്റ്റൽ റോഡ് അല്ലെങ്കിൽ ലുസൈൽ എക്സ്പ്രസ് വേ വഴി എത്തുന്ന സന്ദർശകർക്ക് അൽ വാദി പാർക്കിംഗിൽ വാഹനങ്ങൾ പാർക്ക് ചെയ്യാം. അതേസമയം, വെസ്റ്റ് ദോഹയിൽ നിന്ന് വരുന്നവർ അൽ ഖോർ കോസ്റ്റൽ റോഡിൽ നിന്ന് എക്സിറ്റ് 29A വഴി അൽ ഖരായേജ് പാർക്കിംഗ് ഉപയോഗിക്കണം. എല്ലാ പൊതു പാർക്കിംഗ് ഏരിയകളിലും ഷട്ടിൽ ബസുകൾ ലഭ്യമാകും. ഈ ഷട്ടിൽ ബസുകൾ ലുസൈൽ ബൊളിവാർഡിലേക്കും തിരിച്ചും സന്ദർശകരെ കൊണ്ടുപോകും.
വൈകുന്നേരം 6 മണി മുതൽ പുലർച്ചെ 2 മണി വരെ നിരവധി പരിപാടികളും പ്രകടനങ്ങളും ലുസൈലിൽ ഉണ്ടാകും. ബൊളിവാർഡിന്റെ ഐക്കണിക് ടവറുകളിൽ 3D മാപ്പിംഗും ലേസർ ഷോയും വൈകുന്നേരം ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. തുടർന്ന് അർദ്ധരാത്രിയിൽ കൗണ്ട്ഡൗനോടെ വെടിക്കെട്ട്, പൈറോഡ്രോണുകൾ എന്നിവയും നടക്കും.
അതേസമയം, ടിക്കറ്റ് ഉടമകൾക്ക് മാത്രം സ്ഥലത്തേക്ക് പ്രവേശിക്കാൻ കഴിയൂ. സ്വകാര്യ വേദിയായ ലുസൈൽ ബൊളിവാർഡ് – അൽ മജ്‌ലിസിലേക്കുള്ള ടിക്കറ്റുകളും സന്ദർശകർക്ക് ലഭിക്കും. ടിക്കറ്റ് ഉടമകൾക്ക് മാത്രമായി സ്വകാര്യ പാർക്കിംഗും ലഭ്യമാകുംമ. മുതിർന്നവർക്ക് 300 റിയാലിലും ആറ് മുതൽ 12 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് 150 റിയാലിലുമാണ് ടിക്കറ്റ് നിരക്ക്. ആറ് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
