ദോഹ: ഖത്തറിൽ 10 വയസ്സിന് താഴെയുള്ള കുട്ടികളെ വാഹനങ്ങളിൽ കൊണ്ടുപോകുന്നതിനുള്ള കർശന മാർഗനിർദേശങ്ങൾ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. കുട്ടികളെ മുൻസീറ്റിൽ ഇരിക്കാൻ അനുവദിക്കരുത്. വാഹനങ്ങളിലെ ചൈൽഡ് സീറ്റുകൾ സംബന്ധിച്ച സുരക്ഷാ കാരണങ്ങളും ഖത്തർ ആഭ്യന്തര മന്ത്രാലയം (MOI) സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു.
വാഹനം ഓടിക്കൊണ്ടിരിക്കുമ്പോൾ 10 വയസ്സിന് താഴെയുള്ള കുട്ടികൾ മുൻ സീറ്റിൽ ഇരിക്കുന്നില്ലെന്ന് ഉറപ്പാക്കണം. അത് കുട്ടികളുടെ സുരക്ഷ വർദ്ധിപ്പിക്കുമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. 10 വയസ്സിന് താഴെയുള്ള കുട്ടികൾ അപകടമുണ്ടായാൽ മുതിർന്നവരേക്കാൾ ഗുരുതരമായ പരിക്കുകൾ ഉണ്ടാകാനുള്ള സാധ്യത എട്ട് മടങ്ങ് കൂടുതലാണെന്നും ഗതാഗത പഠനങ്ങൾ സൂചിപ്പിക്കുന്നതായും മന്ത്രാലയം കൂട്ടിച്ചേർത്തു. മുതിർന്നവരെ സംരക്ഷിക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന എയർബാഗുകൾ, കുട്ടികൾക്ക് അപകടകരമായ രീതിയിൽ പ്രവർത്തിക്കും. വാഹനങ്ങളിലെ പിൻസീറ്റ് കുട്ടികൾക്ക് മുൻപിലുള്ള സീറ്റുകളേക്കാൾ സുരക്ഷിതമാണെന്നും കുട്ടികളെ പിറകിലെ സീറ്റുകളിൽ ഇരുത്തുന്നത് ഗുരുതരമായ പരിക്കുകളുടെ സാധ്യത കുറയ്ക്കാൻ സഹായിക്കുമെന്നും മന്ത്രാലയം അഭിപ്രായപ്പെട്ടു.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
