ദോഹ: ഖത്തറില്‍ തണുപ്പ് കൂടാന്‍ സാധ്യത. ചൊവ്വാഴ്ച, ഡിസംബര്‍ 30 മുതല്‍ രാജ്യത്ത് തണുത്ത കാലാവസ്ഥയായിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് നിരീക്ഷിച്ചു. കോള്‍ഡ് വേവ് രാജ്യത്ത് പ്രതീക്ഷിക്കുന്നതായാണ് വകുപ്പിന്റെ മുന്നറിയിപ്പ്. താപനിലയില്‍ ഗണ്യമായ കുറവുണ്ടാകുമെന്നും ഖത്തര്‍ കാലാവസ്ഥാ വകുപ്പ്, ക്യുഎംഡി മുന്നറിയിപ്പ് നല്‍കി.
വടക്കുപടിഞ്ഞാറന്‍ കാറ്റ് കാരണം ആഴ്ച മുഴുവന്‍ തണുത്ത കാലാവസ്ഥ തുടരുമെന്നും ക്യുഎംഡി അറിയിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
