ദോഹ: 35-ാമത് ദോഹ അന്താരാഷ്ട്ര പുസ്തകമേളയുടെ (DIBF) രജിസ്‌ട്രേഷന്‍ 2026 ജനുവരി 1 മുതല്‍ നടക്കുമെന്ന് സാംസ്‌കാരിക മന്ത്രാലയം പ്രഖ്യാപിച്ചു. ഫെബ്രുവരി 12 വരെ രജിസ്‌ട്രേഷന്‍ തുടരും. മുന്‍ പതിപ്പിനെ അപേക്ഷിച്ച് പങ്കെടുക്കുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാകുമെന്ന പ്രതീക്ഷയും മന്ത്രാലയം പങ്കുവെച്ചു. മേളയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓണ്‍ലൈനായി രജിസ്‌ട്രേഷന്‍ ലഭ്യമാകുമെന്നും സാംസ്‌കാരിക മന്ത്രാലയം വ്യക്തമാക്കി.
അറബ്, അന്തര്‍ദേശീയ പ്രസാധകര്‍ക്കിടയില്‍ മേള വലിയ ആത്മവിശ്വാസം നേടിക്കൊണ്ടിരിക്കുകയാണെന്നും മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ടതും വലുതുമായ പുസ്തകമേളകളില്‍ ഒന്നായി ദോഹ അന്താരാഷ്ട്ര പുസ്തകോത്സവം നിലകൊള്ളുന്നുവെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള അംഗീകൃത സബ്സ്‌ക്രിപ്ഷന്‍ വ്യവസ്ഥകള്‍ പാലിച്ചതിന് ശേഷം പ്രസാധക സ്ഥാപനങ്ങള്‍, ലൈബ്രറികള്‍, സാംസ്‌കാരിക സ്ഥാപനങ്ങള്‍, തിങ്ക് ടാങ്കുകള്‍, അസോസിയേഷനുകള്‍, സര്‍വകലാശാലകള്‍, അന്താരാഷ്ട്ര സംഘടനകള്‍, മന്ത്രാലയങ്ങള്‍ എന്നിവയ്ക്ക് രജിസ്‌ട്രേഷന്‍ ചെയ്യാവുന്നതാണ്. http://www.dohabookfair.qa എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷകര്‍ക്ക് മേളയില്‍ പങ്കെടുക്കാം. 2026 മെയ് 14 മുതല്‍ 23 വരെ പുസ്തകോത്സവം നടക്കും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
