ദോഹ: ഖത്തറിലെ പ്രധാന റോഡുകളില്‍ ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു.
അല്‍ അസീരി ഇന്റര്‍സെക്ഷന്‍
ഈ വാരാന്ത്യത്തില്‍ അല്‍ അസീരി ഇന്റര്‍സെക്ഷന്‍ താല്‍ക്കാലികമായി അടച്ചിടുമെന്ന് പൊതുമരാമത്ത് അതോറിറ്റി, അഷ്ഗാല്‍ അറിയിച്ചു. അറ്റകുറ്റപ്പണികളുടെ ഭാഗമായി നവംബര്‍ 14, വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ട് മണിമുതല്‍ നവംബര്‍ 12, ശനിയാഴ്ച രാവിലെ ഏഴ് മണിവരെ റോഡ് അടച്ചിടും.
അല്‍ ഖോര്‍ കോര്‍ണിഷ് സ്ട്രീറ്റ്
ഐന്‍ ഹെല്‍റ്റാന്‍ R/Aയില്‍ നിന്ന് അല്‍ ഗവാസ് സ്ട്രീറ്റിലേക്ക് പോകുന്ന അല്‍ ഖോര്‍ കോര്‍ണിഷ് സ്ട്രീറ്റ് താല്‍ക്കാലികമായി അടച്ചിടും. നവംബര്‍ 13, വ്യാഴാഴ്ച മുതല്‍ നവംബര്‍ 15, ഞായറാഴ്ച വരെ രാത്രി 9 മുതല്‍ പുലര്‍ച്ചെ അഞ്ച് വരെയാണ് റോഡ് അടച്ചിടുന്നത്.
ഹോള്‍സെയില്‍ മാര്‍ക്കറ്റ് ഇന്റര്‍ചേഞ്ച്
ഹോള്‍സെയില്‍ മാര്‍ക്കറ്റ് ഇന്റര്‍ചേഞ്ച് നാല് ദിശകളിലേക്കുള്ള റോഡും താല്‍ക്കാലികമായി അടിച്ചിടും. അറ്റകുറ്റപ്പണികളുടെ ഭാഗമായി നാളെ, നവംബര്‍ 12 ബുധനാഴ്ച പുലര്‍ച്ചെ 12 മുതല്‍ പുലര്‍ച്ചെ അഞ്ച് വരെ റോഡ് അടച്ചിടും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
