ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴില്‍ വിവിധ വിഷയങ്ങളില്‍ അധ്യാപക ഒഴിവുകള്‍

1q 18

ദോഹ: ഖത്തറിലെ ദേശീയ തൊഴില്‍ ഏകോപന പ്ലാറ്റ്ഫോമായ ‘കൊവാഡര്‍’ വഴി വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തില്‍ ‘അധ്യാപക’ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെയാണ് സിവില്‍ സര്‍വീസ് ബ്യൂറോ ഇക്കാര്യം അറിയിച്ചത്.

ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലെ അധ്യാപക ജോലി ഒഴിവുകള്‍ ഇനിമുതല്‍ ‘കൊവാഡര്‍’പ്ലാറ്റ്‌ഫോമില്‍ ‘തംകീന്‍’ എന്ന ഓപ്ഷനിലായിരിക്കും റിപ്പോര്‍ട്ട് ചെയ്യുക. സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ അഡ്മിനിസ്‌ട്രേറ്റീവ് ജീവനക്കാരെ ലക്ഷ്യമിട്ടാണിത്.

താല്‍പ്പര്യമുള്ളവര്‍ക്ക് http://kawader.gov.qa എന്ന ലിങ്ക് വഴി അപേക്ഷിക്കണം. വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിലെ അഡ്മിനിസ്‌ട്രേറ്റര്‍മാര്‍, സര്‍ക്കാര്‍ ഏജന്‍സികളിലെ ജീവനക്കാര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം.

അപേക്ഷകന്‍ ഖത്തരി പൗരനായിരിക്കണം,ബാച്ചിലേഴ്‌സ് ബിരുദം (വിദ്യാഭ്യാസ സ്‌പെഷ്യലൈസേഷന്‍) നേടിയിരിക്കണം, ഇംഗ്ലീഷ്, ഗണിതം, ഭൗതികശാസ്ത്രം, സാമൂഹിക പഠനം, ഇസ്ലാമിക വിദ്യാഭ്യാസം, കമ്പ്യൂട്ടര്‍ സയന്‍സ്, സയന്‍സ് ,ആര്‍ട്‌സ് എന്നീ വിഷയങ്ങളിലാണ് ഒഴിവുകളുള്ളത്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like