റിയാദ്: സൗദി ഹജ്ജ് ഉംറ മന്ത്രാലയം നുസുക് ഡിജിറ്റല്‍ പ്ലാറ്റ്ഫോം വഴി 2026-ലേക്കുള്ള ഹജ്ജ് രജിസ്‌ട്രേഷന്‍ ആരംഭിച്ചതായി ഒകാസ് പത്രം റിപ്പോര്‍ട്ട് ചെയ്തു. തീര്‍ത്ഥാടകര്‍ക്ക് ഇടനിലക്കാരില്ലാതെ ഹജ്ജ് തീര്‍ത്ഥാടനത്തിനായി നുസുക് പ്ലാറ്റ്‌ഫോമിലൂടെ നേരിട്ട് അപേക്ഷിക്കാന്‍ സാധിക്കും. hajj.nusuk.sa വെബ്‌സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്.
രജിസ്‌ട്രേഷന്‍ പ്രക്രിയ കാര്യക്ഷമമാക്കുക, സുതാര്യത ഉറപ്പാക്കുക, വ്യാജ ഏജന്റുമാരില്‍ നിന്നും അനധികൃത പ്ലാറ്റ്ഫോമുകളില്‍ നിന്നും തീര്‍ത്ഥാടകരെ സംരക്ഷിക്കുക എന്നിവ ലക്ഷ്യമിട്ടാണ് നടപടി. നിലവില്‍ ഘട്ടം അക്കൗണ്ട് രജിസ്‌ട്രേഷന്‍ മാത്രമാണ്. പാക്കേജ് തിരഞ്ഞെടുക്കലും ബുക്കിംഗും പിന്നീട് പ്രഖ്യാപിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
രജിസ്റ്റര്‍ ചെയ്യുന്നതിന് പാസ്പോര്‍ട്ട്, വ്യക്തിഗത ഫോട്ടോ, താമസ തെളിവ് തുടങ്ങിയ ആവശ്യമായ രേഖകള്‍ അപ്ലോഡ് ചെയ്യുകയും വേണം. ഉപയോക്താക്കള്‍ക്ക് ഒരു അക്കൗണ്ടില്‍ ഏഴ് കുടുംബാംഗങ്ങളെ വരെ ചേര്‍ക്കാം.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
