അങ്കമാലിയില്‍ ആറ് മാസം പ്രായമായ കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തി

1q 17

കൊച്ചി: അങ്കമാലി കറുകുറ്റിയില്‍ ആറ് മാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ആന്റണി, റൂത്ത് ദമ്പതികളുടെ മകളായ ആറുമാസം പ്രായമുള്ള ഡല്‍ന മരിയ സാറ എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. കുഞ്ഞിനെ കഴുത്തിനു മുറിവേറ്റ നിലയില്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്. ഇന്ന് രാവിലെയാണ് കുഞ്ഞിനെ കഴുത്തില്‍ മുറിവേറ്റ നിലയില്‍ മാതാവ് കണ്ടെത്തുകയായിരുന്നു. ആ സമയം കുട്ടിയുടെ അച്ഛനും അമ്മയുടെ മാതാവും പിതാവും വീട്ടിലുണ്ടായിരുന്നു.

ആശുപത്രിയില്‍ വെച്ച് ആഴത്തിലുള്ള മുറിവ് കണ്ട് സംശയിച്ച് ആശുപത്രി അധികൃതരാണ് പൊലീസില്‍ വിവരം അറിയിച്ചത്. അതേസമയം കൊലപാതകത്തിന് പിന്നില്‍ കുഞ്ഞിന്റെ അമ്മൂമ്മയെ ആണ് പൊലീസ് സംശയിക്കുന്നത്. ദേഹാസ്വാസ്ഥ്യത്തെതുടര്‍ന്ന് അമ്മൂമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമ്മൂമ്മ വിഷാദത്തിനുള്ള മരുന്ന് കഴിക്കുന്നതായാണ് വിവരം. ഇവര്‍ ഓവര്‍ഡോസ് ആയതെന്നാണ് വിവരം. കുഞ്ഞിന്റെ അമ്മയുടെ മൊഴിയടക്കം പൊലീസ് രേഖപ്പെടുത്തും.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like