വിമാന ടിക്കറ്റ് ബുക്കിംഗിലടക്കം പുതിയ നിയമം വരുന്നു… ബുക്ക് ചെയ്ത ടിക്കറ്റ് 48 മണിക്കൂറിനുള്ളില്‍ സൗജന്യമായി റദ്ദാക്കാം

FLIGHT 2

ഡല്‍ഹി: ഇന്ത്യയില്‍ വിമാനയാത്രക്കാരുടെ നിയമത്തില്‍ മാറ്റം വരുത്തുന്നു. പുതിയ നിയമ നിര്‍മ്മാണത്തിനൊരുങ്ങി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ). വിമാന ടിക്കറ്റ് ബുക്കിംഗിലടക്കം നിര്‍ണായക മാറ്റം വരുത്തുമെന്നാണ് റിപ്പോര്‍ട്ട്.

ബുക്ക് ചെയ്ത് 48 മണിക്കൂറിനകം സൗജന്യമായി വിമാന ടിക്കറ്റുകള്‍ റദ്ദാക്കാനോ മാറ്റം വരുത്താനോ ചെയ്യാന്‍ കഴിയുന്ന തരത്തിലായിരിക്കും നിയമത്തില്‍ മാറ്റം വരുത്തുക. റദ്ദാക്കിയ ടിക്കറ്റുകള്‍ക്ക് വേഗം പണം തിരിച്ചു നല്‍കാനും നിയമത്തില്‍ വ്യവസ്ഥയുണ്ടാകുമെന്നാണ് വിവരം. വലിയ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്ന പുതിയ നിയമത്തിന്റെ കരട് തയാറായെന്നാണ് സൂചന. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഡി ജി സി എ വരും ദിവസങ്ങളില്‍ പുറത്തുവിടും.

ബുക്ക് ചെയ്ത ടിക്കറ്റ് 48 മണിക്കൂറിനകം സൗജന്യമായി റദ്ദാക്കുകയോ, മാറ്റം വരുത്തുകയോ ചെയ്യാനാകും എന്നത് വിമാനയാത്രക്കാരെ സംബന്ധിച്ചടുത്തോളം വലിയ ആശ്വാസമാകും. ടിക്കറ്റ് റദ്ദാക്കല്‍, മാറ്റം, പണം തിരിച്ചടവ് സംബന്ധിച്ച് പുതിയ നിയമത്തില്‍ വലിയ മാറ്റങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷ. പുതിയ നിയമം സംബന്ധിച്ച് കരട് ഉടന്‍ തന്നെ പുറത്തുവിടുമെന്നും നവംബര്‍ 30 വരെ പൊതു ജനങ്ങളുടെ അഭിപ്രായങ്ങള്‍ ശേഖരിക്കുമെന്നുമാണ് സൂചന.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

  • ആശാ ഭോസ്‌ലെയ്ക്ക് വിട

  • അപകടകാരി; രണ്ട് വയസ് വരെയുള്ള കുട്ടികള്‍ക്ക് കഫ് സിറപ്പ് നിരോധിച്ചേക്കും

  • ഗള്‍ഫിലെ SSLC, പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കും

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading