മുംബൈ: ദുബായില്‍ നിന്ന് ലക്ഷങ്ങളുടെ വിദേശ നോട്ടുകളുമായി യാത്രക്കാരന്‍ മുംബൈ വിമാനത്താവളത്തില്‍ അറസ്റ്റിലായി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍, മുംബൈ എയര്‍പോര്‍ട്ട് കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് യാത്രക്കാരന്‍ പിടിയിലായത്. ദുബായില്‍ നിന്ന് മുംബൈയിലേക്ക് വന്ന AI2201 എന്ന വിമാനത്തില്‍ എത്തിയ യാത്രക്കാരനാണ് അറസ്റ്റിലായത്.
ബാഗേജില്‍ നിന്ന് 87 ലക്ഷം രൂപയ്ക്ക് തുല്യമായ വിദേശ കറന്‍സി കസ്റ്റംസ് കണ്ടെടുത്തു. യാത്രക്കാരന്‍ കൊണ്ടുപോയിരുന്ന ചെക്ക്-ഇന്‍ ചെയ്ത ട്രോളി ബാഗിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു വിദേശ കറന്‍സി കണ്ടെത്തിയത്. 1962 ലെ കസ്റ്റംസ് ആക്ടിലെ വ്യവസ്ഥകള്‍ പ്രകാരമാണ് യാത്രക്കാരനെ അറസ്റ്റ് ചെയ്തതെന്നും കസ്റ്റംസ് അറിയിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
