വിമാന യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; സുപ്രധാന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി കസ്റ്റംസ്

airport luggage

മസ്‌കത്ത്: ഒമാനിലേക്ക് വരുന്നവര്‍ക്കും പോകുന്നവര്‍ക്കും മാര്‍ഗനിര്‍ദേശങ്ങളുമായി ഒമാന്‍ കസ്റ്റംസ്. കര, സമുദ്ര, വ്യോമയാന അതിര്‍ത്തികള്‍ വഴി വരുന്നവര്‍ക്കായി അധികൃതര്‍ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. അതിര്‍ത്തി കടന്ന് പണമായോ മറ്റ് കൈമാറ്റം ചെയ്യാവുന്ന രേഖകളായോ കൊണ്ടുപോകുന്ന തുകയ്ക്ക് കസ്റ്റംസില്‍ നിന്ന് ഡിക്ലറേഷന്‍ വാങ്ങിയിരിക്കണം.

രാജ്യത്തിനകത്തേക്ക് പ്രവേശിക്കുകയോ, പുറത്തുപോകുകയോ, ഒമാനിലൂടെ ട്രാന്‍സിറ്റ് ചെയ്യുകയോ ചെയ്യുന്ന എല്ലാ വ്യക്തികളും നിബന്ധനകള്‍ കൃത്യമായി പാലിക്കണം. 6,000 ഒമാനി റിയാലോ (RO 6,000) അതിന് തുല്യമായ മറ്റ് കറന്‍സികളോ കൈവശം വെച്ചാല്‍ അത് നിര്‍ബന്ധമായും കസ്റ്റംസില്‍ വെളിപ്പെടുത്തിയിരിക്കണം. 6,000 ഒമാനി റിയാല്‍ വരുന്ന പണം, ചെക്കുകള്‍, സെക്യൂരിറ്റികള്‍, ഓഹരികള്‍, പേയ്മെന്റ് ഓര്‍ഡറുകള്‍, അമൂല്യ ലോഹങ്ങള്‍, സ്വര്‍ണം, വജ്രം, അമൂല്യ കല്ലുകള്‍, 6,000 റിയാലിന് തുല്യമായ മറ്റ് കറന്‍സികള്‍ തുടങ്ങിയവ കൈവശം വെച്ച് രാജ്യത്തിലേക്കോ പുറത്തേക്കോ പോകുന്ന യാത്രക്കാരാണ് ഈ വിവരം കസ്റ്റംസ് ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തേണ്ടത്. കസ്റ്റംസ് വെബ്സൈറ്റ് മുഖേന ഡിക്ലറേഷന്‍ നടത്താം.

മരുന്നുകള്‍, ഡ്രഗ്, മെഡിക്കല്‍ മെഷീനുകള്‍, ജീവനുള്ള മൃഗങ്ങള്‍, സസ്യങ്ങള്‍, വളങ്ങള്‍, കീടനാശിനികള്‍, പ്രസിദ്ധീകരണങ്ങള്‍, മാധ്യമ വസ്തുക്കള്‍, എംഎജി ട്രാന്‍സ്മിറ്ററുകള്‍, ഡ്രോണുകള്‍ പോലുള്ള വയര്‍ലെസ് ഉപകരണങ്ങള്‍, സൗന്ദര്യവര്‍ധക വ്യക്തിഗത സംരക്ഷണത്തിനുള്ള വസ്തുക്കള്‍ എന്നിവ കൊണ്ടുവരുന്നതിന് ബന്ധപ്പെട്ട അധികാരികളില്‍ നിന്നുള്ള അംഗീകാരം നേടണം. നിരോധിച്ചതോ നിയന്ത്രിച്ചതോ ആയ വസ്തുക്കള്‍ മറ്റ് യാത്രക്കാരില്‍ കണ്ടാല്‍ അക്കാര്യം അധികാരികളെ അറിയിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading