കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷാ പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരോട് തമാശ പറഞ്ഞ യാത്രക്കാരന്‍ അറസ്റ്റിലായി. പരിശോധനയ്ക്കിടെ ബാഗില്‍ ബോംബുണ്ടെന്ന് തമാശയായി പറഞ്ഞ യാത്രക്കാരനാണ് അറസ്റ്റിലായത്.
എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ ഷാര്‍ജയിലേക്ക് പോകാനെത്തിയ ബെംഗളൂരു സ്വദേശി ശ്രീധറാണ് (59) അറിസ്റ്റിലായത്. സുരക്ഷാ വിഭാഗത്തിന്റെ പരാതിയെത്തുടര്‍ന്ന് നെടുമ്പാശേരി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സുരക്ഷാ വിഭാഗം ആവര്‍ത്തിച്ച് ബാഗിലെന്താണെന്ന ചോദ്യമുന്നയിച്ചതാണ് പ്രകോപിതനാക്കിയത്. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
