ദോഹ: ഖത്തറില്‍ സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന ഖത്തരി അമ്മമാരുടെ ജോലിസമയം കുറയ്ക്കുന്നു. ഖത്തരി അമ്മമാര്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ഖത്തരി കുട്ടികളുടെ അമ്മമാര്‍ക്കും നിയമം ബാധകമാകും. ഖത്തരി അമ്മമാരുടെ ഔദ്യോഗിക ജോലി സമയം കുറയ്ക്കുന്നത് സംബന്ധിച്ച് സിവില്‍ സര്‍വീസ്, ഗവണ്‍മെന്റ് ഡെവലപ്മെന്റ് ബ്യൂറോ സമര്‍പ്പിച്ച നിര്‍ദ്ദേശത്തിന് മന്ത്രിമാരുടെ കൗണ്‍സില്‍ അംഗീകാരം നല്‍കി.
തൊഴില്‍-ജീവിത സന്തുലിതാവസ്ഥ വര്‍ദ്ധിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ളതാണ് തീരുമാനം. നിയമം പ്രബല്യത്തിലാകുന്നതോടെ പ്രവൃത്തി ദിവസങ്ങളില്‍ രണ്ട് മണിക്കൂര്‍ ഇളവ് ലഭിക്കും. മധ്യവര്‍ഷ സ്‌കൂള്‍ അവധിക്കാലം, ഒന്നും രണ്ടും സെമസ്റ്ററുകളിലെ മധ്യവര്‍ഷ പരീക്ഷകള്‍, മധ്യവര്‍ഷ, അവസാന വര്‍ഷ പരീക്ഷകള്‍ എന്നീ ദിവസങ്ങളില്‍ ഇളവുകള്‍ ലഭിക്കും.
അതേസമയം ഔദ്യോഗിക പ്രവൃത്തി ദിവസം അവസാനിക്കുന്നതുവരെ തുടര്‍ച്ചയായ പ്രവര്‍ത്തനം ആവശ്യമുള്ള ജോലി സ്വഭാവമുള്ള സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് പുതിയ നിയന്ത്രണം ബാധകമല്ലെന്നും ബ്യൂറോ വ്യക്തമാക്കി.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
