ദോഹ: ഖത്തറിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് അവരുടെ പരാതികളും പ്രശ്‌നങ്ങളും ഇന്ത്യന്‍ അംബാസഡറെ നേരിട്ട് കണ്ട് അറിയിക്കാന്‍ അവസരം. പ്രവാസികളുടെ പ്രശ്നങ്ങള്‍ കേള്‍ക്കുന്നതിന് ഇന്ത്യന്‍ എംബസി സംഘടിപ്പിക്കുന്ന ‘മീറ്റിംഗ് വിത്ത് ദി അംബാസഡര്‍’ പരിപാടി നാളെ, സെപ്തംബര്‍ 25ന് നടക്കും.
വ്യാഴാഴ്ച വൈകിട്ട് 3 മണി മുതല്‍ ദോഹയിലെ ഖത്തര്‍ ഇന്ത്യന്‍ എംബസിയില്‍ മീറ്റിംഗ് നടക്കും. ഓപ്പണ്‍ ഹൗസിന് ഖത്തര്‍ ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ നേതൃത്വം നല്‍കും. എംബസിയിലെ മറ്റ് ഉദ്യോഗസ്ഥരും മീറ്റിംഗില്‍ ഉണ്ടാകും. ഖത്തറിലെ ഇന്ത്യന്‍ പ്രവാസികളുടെ കോണ്‍സുലാര്‍ ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
