സൗദി സിംഗിള്‍ എന്‍ട്രി വീസകളുടെ കാലാവധി 90 ദിവസത്തേക്ക് കൂടി നീട്ടി

saudi visa 2

റിയാദ്: സൗദി അറേബ്യയില്‍ സിംഗിള്‍ എന്‍ട്രി വിസകള്‍(ഒറ്റത്തവണ പ്രവേശന അനുമതി മാത്രമുളള വിസ)കലാവധിക്ക് ശേഷം മൂന്ന് വര്‍ഷം കൂടി നീട്ടാന്‍ അവസരം. വിസാ കാലാവധി തീരാറായവരില്‍ പുതുക്കാന്‍ അപേക്ഷിച്ചവര്‍ക്ക് വീണ്ടും 3 മാസത്തേക്കു കൂടി പുതുക്കി നല്‍കി തുടങ്ങിയതായാണ് റിപ്പോര്‍ട്ട്. ഇത്തരം സന്ദര്‍ശക വീസയിലെത്തി സൗദിയില്‍ മൂന്ന് മാസമായി തുടരുന്നവര്‍ക്കാണ് അടുത്ത 90 ദിവസത്തേക്ക് കൂടി കാലാവധി നീട്ടി ലഭിച്ചത്.

സിംഗിള്‍ എന്‍ട്രി സന്ദര്‍ശക വീസയിലെത്തുന്നവര്‍ക്ക് പരമാവധി 9 മാസം വരെയാണ് ഇത്തരത്തില്‍ പുതുക്കി സൗദിയില്‍ തുടരാന്‍ അനുവദിക്കുന്നത്. ഒരു തവണ പ്രവേശനാനുമതി ലഭിക്കുന്ന വിസകള്‍ ഉപയോഗപ്പെടുത്തി നിരവഘി കുടുംബങ്ങളും രാജ്യത്ത് എത്തിയിരുന്നു. ഇവര്‍ക്കും ഇത് ഉപകാരപ്രദമാണ്. നേരത്തെ ഹജ്ജ് സീസണിനോട് അനുബന്ധിച്ച് വിസാ കാലാവധി നീട്ടിനല്‍കിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ വീസാ കാലാവധി വര്‍ധിപ്പിക്കാന്‍ അപേക്ഷിച്ചവര്‍ക്ക് അടുത്ത 90 ദിവസങ്ങള്‍ കാലാവധി ലഭിച്ചതായി സ്വകാര്യ വീസ സേവന കേന്ദ്രങ്ങള്‍ വെളിപ്പെടുത്തിയതായി മനോരമാ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like