തൃശൂര്‍: തൃശൂരില്‍ ലുലു മാള്‍ നിര്‍മാണം വൈകുന്നതിന് കാരണം ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ഇടപെടലെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി. രണ്ടരവര്‍ഷം മുന്‍പ് പ്രവര്‍ത്തനം തുടങ്ങേണ്ടതായിരുന്നു. എന്നാല്‍ തുടര്‍പ്രവര്‍ത്തനവുമായി മുന്നോട്ട് പോകാന്‍ കഴിഞ്ഞില്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിയിലുള്ള ഒരാള്‍ അനാവശ്യ കേസുമായി മുന്നോട്ടുപോകുകയാണ്.
3000 പേര്‍ക്ക് ജോലി ലഭിക്കേണ്ട വലിയ പദ്ധതിയായിരുന്നു. സ്ഥലം ഏറ്റെടുത്ത് നിര്‍മാണ പ്രവര്‍ത്തനം തുടങ്ങിയപ്പോഴേ ലുലുവിനെതിരെ കേസുമായി എത്തുകയായിരുന്നു. രണ്ടരവര്‍ഷമായി കേസ് നടക്കുന്നു. ഇപ്പോള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും യൂസഫലി പറഞ്ഞു.
തടസ്സം മാറിയാല്‍ നിര്‍മാണം പുനരാരംഭിക്കുമെന്നും യൂസഫലി വ്യക്തമാക്കി. തൃശൂര്‍ ചിയ്യാരത്ത് തൃശൂര്‍ മാനേജ്‌മെന്റ് അസോസിയേഷന്റെ ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഈ രാജ്യത്ത് ബിസിനസ് സംരംഭം മുന്നോട്ടു കൊണ്ടുപോകാന്‍ പലതരത്തിലുള്ള പ്രതിസന്ധികള്‍ നേരിടേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
