ഇനി ഭാരം കൂടുതലാണെങ്കില്‍ സാധനങ്ങള്‍ ഉപേക്ഷിക്കേണ്ട; ഹമദ് വിമാനത്താവളത്തില്‍ ‘കളക്ട് ഓണ്‍ റിട്ടേണ്‍’ സേവനമാരംഭിച്ചു

hamad airport2

ദോഹ: ഖത്തര്‍ ഡ്യൂട്ടി ഫ്രീ (ക്യുഡിഎഫ്) ‘കളക്ട് ഓണ്‍ റിട്ടേണ്‍’ സേവനം ആരംഭിച്ചു. ഹമദ് അന്താരാഷ്ട്ര വിമാനത്താവളം (എച്ച്‌ഐഎ) വഴി യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് ഇത് ഉപയോഗപ്പെടുത്താം. യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ ഷോപ്പിംഗ് അനുഭവം ആസ്വദിക്കാനുള്ള അവസരം ലഭ്യമാക്കുന്ന എന്ന ലക്ഷ്യത്തോടെയാണിത്.

വിമാനത്താവളത്തിലൂടെ പോകുന്നവര്‍ക്ക് ഇനി ഭാരം കൂടുമോ എന്ന ആശങ്കയില്ലാതെ ഡ്യൂട്ടി ഫ്രീയില്‍ നിന്ന് ഷോപ്പിംഗ് നടത്താവുന്നതാണ്. വാങ്ങുന്ന സാധനങ്ങള്‍ സുരക്ഷിതമായി ഡ്യൂട്ടി ഫ്രീയില്‍ തന്നെ സൂക്ഷിക്കുകയും യാത്രക്കാരന്‍ തിരികെ ഖത്തറിലേക്ക് എത്തുമ്പോള്‍, ലഗേജ് കറൗസലുകള്‍ക്ക് സമീപമുള്ള അറൈവല്‍സ് ടെര്‍മിനലില്‍ നിന്ന് സാധനങ്ങള്‍ തിരിച്ചെടുക്കുകയും ചെയ്യാം. ഇതാണ് കളക്ട് ഓണ്‍ റിട്ടേണ്‍ സര്‍വീസ് സേവനം.

ആഡംബര വസ്തുക്കള്‍, ഇലക്ട്രോണിക്‌സ്, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, സുവനീറുകള്‍ എന്നിവയുള്‍പ്പെടെ വിവിധ തരം സാധനങ്ങള്‍ക്ക് ഈ സേവനം ബാധകമാണ്. എന്നാല്‍, ചവയ്ക്കുന്ന പുകയില, സിഗരറ്റുകള്‍, മദ്യം തുടങ്ങിയ ഇനങ്ങള്‍ ഇതില്‍ നിന്ന് ഒഴിവാക്കിയിരിക്കിട്ടുണ്ട്. അതേസമയം സിഗരറ്റുകളുടെ എണ്ണം പരമാവധി 50 ആയി പരിമിതപ്പെടുത്തുകയും ചെയ്തു.

എച്ച്‌ഐഎയുടെ അറൈവല്‍സ് ടെര്‍മിനല്‍ വഴി എത്തുന്ന യാത്രക്കാര്‍ക്ക് മാത്രമേ സേവനം ലഭ്യമാകൂ. സാധനങ്ങള്‍ എടുക്കാതെ യാത്രക്കാര്‍ കസ്റ്റംസിലൂടെ കടന്നുപോയാല്‍ സാധനങ്ങള്‍ പിന്നീടെ വീണ്ടെടുക്കാന്‍ കഴിയില്ല.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading