ദോഹ: ഖത്തറില്‍ വീണ്ടും നിയമലംഘനത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രികള്‍ക്കെതിരെ നടപടി സ്വീകരിച്ച് പൊതുജനാരോഗ്യ മന്ത്രാലയം. ഒരു സ്വകാര്യ ആശുപത്രിയും മറ്റൊരു പ്രൈവറ്റ് ആശുപത്രിയിലെ പ്രസവ, ഗൈനക്കോളജി വിഭാഗവും താല്‍ക്കാലികമായി അടച്ചുപൂട്ടിയതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.
ആശുപത്രി നടത്തിപ്പിന് ആവശ്യമായ സ്‌പെഷ്യലിസ്റ്റ് സ്റ്റാഫുകള്‍ ഇല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സ്വകാര്യ ആശുപത്രി താല്‍ക്കാലികമായി അടച്ചുപൂട്ടാന്‍ മന്ത്രാലയം ഉത്തരവിട്ടത്. ആരോഗ്യ വിദഗ്ദ്ധരുടെ ലൈസന്‍സ് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും ചെയ്തതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.
മന്ത്രാലയത്തില്‍ നിന്ന് പ്രൊഫഷണല്‍ ലൈസന്‍സ് അനുവദിച്ചിട്ടുള്ള മേഖലയില്‍ അല്ലാതെ മറ്റു ജോലികള്‍ ചെയ്തതിനാണ് സ്വകാര്യ ആരോഗ്യ കേന്ദ്രത്തിലെ പ്രസവചികിത്സ, ഗൈനക്കോളജി യൂണിറ്റ് താല്‍ക്കാലികമായി അടച്ചുപൂട്ടാന്‍ ഉത്തരവിട്ടത്. ഡോക്ടറുടെ ലൈസന്‍സ് റദ്ദാക്കുകയും ചെയ്തു. നിയമം പാലിക്കാത്ത ഡോക്ടര്‍മാര്‍ക്കെതിരെ ആവശ്യമായ എല്ലാ നിയമ നടപടികളും സ്വീകരിച്ചുവരികയാണെന്നും പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക –https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
