റിയാദ്: സൗദി അറേബ്യയിലെ അബഹയില്‍ ഇടിമിന്നലേറ്റ് അമ്മയും മകളും മരിച്ചു. രാജ്യത്തിന്റെ വടക്കന്‍ അതിര്‍ത്തിക്കടുത്തുള്ള അല്‍ ഖുറയ്യത്തില്‍ നിന്ന് അബഹയില്‍ സന്ദര്‍ശനത്തിന് എത്തിയതായിരുന്നു ഇവര്‍. കൂടെയുണ്ടായിരുന്ന മറ്റ് വിനോദസഞ്ചാരികള്‍ മഴയ്ത്ത് മരത്തിനടിയില്‍ അഭയം തേടുകയും ഇവര്‍ മഴയില്‍ നടക്കുകയായിരുന്നുവെന്നും ദൃക്സാക്ഷികള്‍ പറഞ്ഞതായി ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
മഴയുടെ ചിത്രങ്ങള്‍ പകര്‍ത്താന്‍ മകള്‍ മൊബൈല്‍ ഫോണ്‍ പിടിച്ചിരുന്നു. ഇടിമിന്നലേറ്റ് മകള്‍ അമ്മയുടെ അരികില്‍ വീഴുകയായിരുന്നു. ഉടന്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും, തൊട്ടുപിന്നാലെ മരണം സംഭവിച്ചതായി അറിയിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക –https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
