ദോഹ: ഖത്തറില്‍ പരാതികളും നിയമലംഘനങ്ങളും മെട്രാഷ് ആപ്പിലൂടെ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിക്കും. ഖത്തരി പൗരന്മാര്‍ക്കും രാജ്യത്തെ പ്രവാസികളായ താമസക്കാര്‍ക്കും സേവനം ഉപയോഗപ്പെടുത്താന്‍ കഴിയും.
മെട്രാഷ് മൊബൈല്‍ ആപ്പ് വഴി കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ആഭ്യന്തരമന്ത്രാലയം പങ്കുവെച്ചു. അല്‍-അദീദിലൂടെയാണ് സേവനങ്ങള്‍ ലഭിക്കുന്നത്. മെട്രാഷ് ആപ്ലിക്കേഷനിലെ ‘സെക്യൂരിറ്റി’ വിന്‍ഡോയിലൂടെ പരാതികള്‍ റിപ്പോര്‍ട്ട് ചെയ്യാം.
പൊതു ധാര്‍മ്മികത, ഭീഷണികള്‍ നേരിടേണ്ടിവരുന്നത്, വിനോദസഞ്ചാര മേഖലകളിലെ ലംഘനങ്ങള്‍, ഭരണപരമായ അഴിമതി എന്നിവയുമായി ബന്ധപ്പെട്ട പരാതികള്‍ നിങ്ങള്‍ക്ക് മെട്രാഷിലൂടെ റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
