മസ്‌കത്ത്: ഒമാനിലേക്ക് കഞ്ചാവ് കടത്താന്‍ ശ്രമിച്ച പ്രവാസി പിടിയിലായി. ലഗേജില്‍ കഞ്ചാവുമായി എത്തിയ ഇന്ത്യക്കാരനാണ് സലാല അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പൊലീസ് പിടിയിലായത്.
ആറര കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. സലാല വിമാനത്താവളത്തിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് കസ്റ്റംസ്, ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍ക്കോട്ടിക് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് കണ്‍ട്രോലര്‍ എന്നീ വിഭാഗങ്ങളുടെ സഹകരണത്തോട് കൂടി നടത്തിയ പരിശോധനയിലാണ് ഇന്ത്യക്കാരനായ പ്രതി പിടിയിലായതെന്ന് റോയല്‍ ഒമാന്‍ പൊലീസ് വ്യക്തമാക്കി. സംഭവത്തിന്റെ ദൃശ്യങ്ങളും അധികൃതര്‍ പുറത്തുവിട്ടിട്ടുണ്ട്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
