സൗദിയില്‍ അപൂര്‍വ്വ ശ്വാസകോശ രോഗത്തിനുള്ള വിന്റെവെയര്‍ മരുന്നിന് അംഗീകാരം

1q 86

റിയാദ്: സൗദി അറേബ്യയില്‍ അപൂര്‍വ്വ ശ്വാസകോശ രോഗത്തിനുള്ള വിന്റെവെയര്‍ മരുന്നിന് അംഗീകാരം ലഭിച്ചു.

ഫങ്ഷണല്‍ ക്ലാസ് II മുതല്‍ III വരെയുള്ള പള്‍മണറി ആര്‍ട്ടീരിയല്‍ ഹൈപ്പര്‍ടെന്‍ഷന്‍ (PAH) ഉള്ള മുതിര്‍ന്ന രോഗികളുടെ ചികിത്സയ്ക്കായി വിന്റെവെയറിന്റെ (സോട്ടാറ്റെര്‍സെപ്റ്റ്) മരുന്നിനാണ് സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി (SFDA) അംഗീകാരം നല്‍കിയത്.

ശ്വാസകോശത്തിലെ രക്തക്കുഴലുകള്‍ ചുരുങ്ങുകയും കട്ടിയാകുകയും ചെയ്യുന്ന അവസ്ഥയാണ് പള്‍മണറി ആര്‍ട്ടീരിയല്‍ ഹൈപ്പര്‍ടെന്‍ഷന്‍. ഈ അവസ്ഥ ശ്വാസതടസ്സം, നെഞ്ചുവേദന, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങളിലേക്ക് നയിക്കുന്നു.

മരുന്നുകള്‍ ശ്വാസകോശ ധമനികള്‍ കട്ടിയാകുന്ന ആക്റ്റിവിന്‍ സിഗ്‌നലിംഗ് തടയും. ശ്വാസകോശത്തിലെ രക്തയോട്ടം മെച്ചപ്പെടുത്തുകയും ഹൃദയത്തിലെ ആയാസം കുറയ്ക്കുകയും ഓക്‌സിജന്‍ വിതരണം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

ഫലപ്രാപ്തി, സുരക്ഷ, ഗുണനിലവാരം എന്നിവ സമഗ്രമായി വിലയിരുത്തിയ ശേഷമാണ് മരുന്നിന് അംഗീകാരം ലഭിച്ചതെന്ന് അതോറിറ്റി അറിയിച്ചു. സൗദി അറേബ്യയില്‍ 10,000 പേരില്‍ അഞ്ചില്‍ താഴെ ആളുകളെ രോഗം ബാധിക്കുന്നതായാണ് റിപ്പോര്‍ട്ട്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like