ഗൂഗൂള്‍ പേ ഇനി ഒമാനിലും ഉപയോഗിക്കാം

1q 87

മസ്‌കത്ത്: ഒമാനിലും ഗൂഗിള്‍ പേ സേവനം ആരംഭിച്ചു. ആന്‍ഡ്രോയിഡ് ഫോണുകളില്‍ സേവനം ലഭിക്കും. കോണ്‍ടാക്ട്‌ലെസ് പേയ്‌മെന്റുകള്‍ സ്വീകരിക്കുന്ന സ്ഥലങ്ങളില്‍ ഇനി ഗൂഗിള്‍ പേ ഉപയോഗിച്ച് പണമിടപാടുകള്‍ നടത്താന്‍ കഴിയും.

എന്നാല്‍ മറ്റൊരാള്‍ക്ക് പണമയയ്ക്കാനോ സേവനങ്ങള്‍ക്ക് പണം അടയ്ക്കാനോ കഴിയില്ല. ഗൂഗിള്‍ പേ പിന്തുണയ്ക്കുന്ന വെബ്‌സൈറ്റുകളിലൂടെയും ആപ്പുകളിലൂടെയും മാത്രമേ ഇടപാടുകള്‍ നടത്താന്‍ കഴിയൂ.

നിലവില്‍ സൊഹാര്‍ ഇന്റര്‍നാഷമല്‍ ബാങ്കില്‍ മാത്രമേ ഈ സേവനങ്ങള്‍ ലഭ്യമാകൂ. ഡെബിറ്റ്, ക്രെഡിറ്റ്, പ്രീപെയ്ഡ് കാര്‍ഡ് ഉടമകള്‍ക്ക് ഗൂഗിള്‍ പേ ഉപയോഗിക്കാം. അതിനായി കാര്‍ഡ് ഗൂഗിള്‍ വാലറ്റിലേക്ക് ചേര്‍ക്കുകയും വേണം.

നേരത്തെ ഒമാനില്‍ ആപ്പിള്‍ പേ, സാംസങ് പേ തുടങ്ങിയ സേവനങ്ങള്‍ ആരംഭിച്ചിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like