വിദേശത്ത് ജോലി ചെയ്യുന്ന മലയാളികള്‍ക്ക് ഗുരുതര രോഗങ്ങള്‍ക്ക് പരിരക്ഷ നല്‍കുന്നതാണ് നോര്‍ക്ക പ്രവാസി രക്ഷാ ഇന്‍ഷുറന്‍സ് പോളിസിയുടെ ലക്ഷ്യം. ഒരു വര്‍ഷമാണ് പോളിസിയുടെ കാലാവധി. തുടര്‍ന്ന് വീണ്ടും ഇന്‍ഷുറന്‍ പുതുക്കാവുന്നതാണ്.
പോളിസി ഉടമകള്‍ക്ക് പട്ടികപ്പെടുത്തിയിട്ടുള്ള രോഗമുണ്ടായാല്‍ 1 ലക്ഷം രൂപവരെ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. ഇതിനായി രജിസ്റ്റേര്‍ഡ് മെഡിക്കല്‍ പ്രാക്ടീഷണറില്‍ നിന്നും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും, പരിശോധനാ റിപ്പോര്‍ട്ടുകള്‍ ഉള്‍പ്പെടെയുള്ളവ ഹാജരാക്കണം. ഗുരുതരരോഗ സഹായങ്ങള്‍ക്ക് പുറമേ, അപകട ലൈഫ് ഇന്‍ഷുറന്‍സായി 3 ലക്ഷം രൂപയുടെ പരിരക്ഷയും സ്ഥിര/ഭാഗിക വൈകല്യങ്ങള്‍ക്ക് 1 ലക്ഷം രൂപവരെയുള്ള അധിക സഹായവും ലഭിക്കും.
ആര്‍ക്കൊക്കെ ലഭിക്കും:
ആറ് മാസമോ അതില്‍ കൂടുതലോ കാലയളവില്‍ വിദേശത്ത് താമസിക്കുകയോ, ജോലി ചെയ്യുകയോ ചെയ്യുന്ന സാധുതയുള്ള വിസ, പാസ്സ്പോര്‍ട്ട് എന്നിവയുള്ള പ്രവാസികള്‍ക്ക് അപേക്ഷിക്കാം. 2025 ഏപ്രില്‍ 1 മുതല്‍, ഇന്ത്യയ്ക്കുള്ളില്‍ താമസിക്കുന്ന പ്രവാസികള്‍ക്കും പ്രവാസി രക്ഷാ ഇന്‍ഷുറന്‍സ് പോളിസി ലഭിക്കാന്‍ അര്‍ഹതയുണ്ടായിരിക്കും. 18നും 60നും മധ്യേ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാം . (https://www.norkaroots.org). അപേക്ഷാഫീസായ 661 രൂപ (ഇന്‍ഷുറന്‍സ് പ്രീമിയം ഉള്‍പ്പെടെ) ഓണ്‍ലൈനായി തന്നെ അടയ്ക്കാവുന്നതാണ്. പാസ്സ്‌പോര്‍ട്ടിന്റെ ഫോട്ടോ പതിച്ച പേജ്, അഡ്രസ് പേജ്,വിസ്, റസിഡന്‍സ് പെര്‍മിറ്റ്, വര്‍ക്ക് പെര്‍മിറ്റ്, അപേക്ഷകന്റെ പാസ്സ്പോര്‍ട്ട് സൈസ് ഫോട്ടോയും ഒപ്പും എന്നിവയാണ് ആവശ്യമായ രേഖകള്‍. എല്ലാ രേഖകളും സ്‌കാന്‍ ചെയ്ത് JPEG ഫോര്‍മാറ്റില്‍ സമര്‍പ്പിക്കണം.
കാന്‍സര്‍, വൃക്ക രോഗം,പ്രൈമറി പള്‍മണറി ആര്‍ട്ടീരിയല്‍ ഹൈപ്പര്‍ടെന്‍ഷന്‍, മള്‍ട്ടിപ്പിള്‍ സ്‌കള്‌റോസിസ്, അവയവം മാറ്റിവയ്ക്കല്‍,കൊറോണറി ആര്‍ട്ടറി ബൈപാസ് ഗ്രാഫ്റ്റുകള്‍, അയോര്‍ട്ട ഗ്രാഫ്റ്റ് സര്‍ജറി,ഹൃദയ വാല്‍വ് ശസ്ത്രക്രിയ, മയോകാര്‍ഡിയല്‍ ഇന്‍ഫ്രാക്ഷന്‍, സ്‌ട്രോക്ക്,കോമ,പൂര്‍ണ്ണ അന്ധത,പക്ഷാഘാതം എന്നീ രോഗങ്ങള്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
