തിരക്കിനിടയില്‍ വിസ മറക്കരുത്; മുന്നറിയിപ്പുമായി അധികൃതര്‍

1q 39

അബുദാബി: യുഎഇയില്‍ സന്ദര്‍ശക വീസയില്‍ എത്തുന്നവര്‍ക്ക് മുന്നറിയിപ്പുമായി അധികൃതര്‍. വേനല്‍ക്കാലം ആരംഭിച്ചതോടെ യുഎഇയിലേക്ക് സന്ദര്‍ശകരുടെ ഒഴുക്ക് വര്‍ധിച്ചിരിക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. വിസയുടെ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടരുന്നത് നിയമനടപടികള്‍ക്ക് ഇടയാക്കും. നിയമലംഘകര്‍ക്കെതിരെ പിഴയും ഈടാക്കും. വീസ കാലാവധി കഴിഞ്ഞ് ഓരോ ദിവസവും രാജ്യത്ത് തങ്ങുന്നതിനാണ് പിഴ ഈടാക്കുകയെന്നും അധികൃതര്‍ അറിയിച്ചു.

അതിനാല്‍ വീസ കാലാവധി തീരുന്നതിന് മുന്‍പ് രാജ്യം വിടുകയോ വീസ സ്റ്റാറ്റസ് മാറ്റുകയോ ചെയ്യണം. ഇത് ഭാവിയില്‍ യുഎഇയിലേക്കുള്ള പ്രവേശനത്തെയും ബാധിച്ചേക്കാം. വീസ സ്റ്റാറ്റസ് മാറ്റുന്നതിനും വീസ പുതുക്കുന്നതിനും അംഗീകൃതവുമായ ഏജന്‍സികളെ മാത്രം സമീപിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. അനധികൃത ഏജന്‍സികള്‍ വഴി ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് വ്യക്തി തന്നെ ഉത്തരവാദിയായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

യുഎഇ സന്ദര്‍ശകര്‍ വീസയുടെ കാലാവധി കൃത്യമായി മനസ്സിലാക്കുകയും പാസ്‌പോര്‍ട്ടില്‍ വീസയുടെ സ്റ്റാംപിങ് ഉണ്ടെങ്കില്‍ അതില്‍ രേഖപ്പെടുത്തിയിട്ടുള്ള തീയതി ശ്രദ്ധിക്കുകയും ചെയ്യണം. വീസ കാലാവധി അവസാനിക്കുന്നതിന് ദിവസങ്ങള്‍ അല്ലെങ്കില്‍ ആഴ്ചകള്‍ക്ക് മുന്‍പ് തന്നെ യാത്ര തിരിക്കാനുള്ള പദ്ധതികള്‍ തയ്യാറാക്കുക. യുഎഇയില്‍ തുടരണമെന്ന് ആഗ്രഹിക്കുന്നവര്‍ വിസയുടെ കാലാവധി അവസാനിക്കുന്നതിന് മുന്‍പ് തന്നെ അത് പുതുക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുകയോ അല്ലെങ്കില്‍ താമസ വീസയിലേയ്ക്ക് മാറ്റുന്നതിനുള്ള സാധ്യതകള്‍ തേടുകയോ ചെയ്യണം.

വീസ സംബന്ധമായ കാര്യങ്ങള്‍ക്ക് യുഎഇയുടെ ഔദ്യോഗിക വെബ്‌സൈറ്റുകളെയോ (GDRFA, ICP) അംഗീകൃത സര്‍ക്കാര്‍ സേവന കേന്ദ്രങ്ങളെയോ മാത്രം ആശ്രയിക്കുക. യുഎഇ സന്ദര്‍ശകരുടെ സുരക്ഷയും രാജ്യത്തെ നിയമങ്ങള്‍ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാനുമാണ് ഈ നടപടികള്‍. അതിനാല്‍, സന്ദര്‍ശകര്‍ ഈ മുന്നറിയിപ്പ് ഗൗരവമായി എടുക്കുകയും നിയമപരമായ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യണം.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like