ഗസ ചര്‍ച്ചകള്‍ക്കായി ഇസ്രായേല്‍ പ്രതിനിധി സംഘം ഖത്തറിലേക്ക്

1q 40

ഗസ: ഗസ ചര്‍ച്ചകള്‍ക്കായി ഇസ്രായേല്‍ ഖത്തറിലേക്ക് പ്രതിനിധി സംഘത്തെ അയക്കും. ഗസ വെടിനിര്‍ത്തല്‍ കരാറുകള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ഇസ്രായേല്‍ പ്രതിനിധി സംഘം ഇന്ന് ഖത്തറിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം വെടിനിര്‍ത്തല്‍ നിര്‍ദ്ദേശത്തില്‍ ഹമാസ് അഭ്യര്‍ത്ഥിച്ച മാറ്റങ്ങള്‍ സ്വീകാര്യമല്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് പറഞ്ഞതായി റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

60 ദിവസത്തെ വെടിനിര്‍ത്തല്‍ ‘അന്തിമമാക്കുന്നതിന് ആവശ്യമായ വ്യവസ്ഥകള്‍’ ഇസ്രായേല്‍ അംഗീകരിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞതിന് ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ നടപടിക്രമങ്ങള്‍.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading