ദോഹ: ഖത്തറില്‍ ടോയ് ഫെസ്റ്റിവല്‍ തിരിച്ചെത്തുന്നു. കളിപ്പാട്ട ഫെസ്റ്റിവലിന്റെ മൂന്നാമത്തെ സീസണിന് ജൂലൈ ആറ് മുതല്‍ തുടക്കമാകുമെന്ന് വിസിറ്റ് ഖത്തര്‍ അറിയിച്ചു. ദോഹ എക്‌സിബിഷന്‍ സെന്ററില്‍ (DECC) ഓഗസ്ത് 4 വരെ ഫെസ്റ്റിവല്‍ നടക്കും.
പ്രവൃത്തി ദിവസങ്ങളില്‍ ഉച്ചയ്ക്ക് രണ്ട് മുതല്‍ രാത്രി 10 വരേയും വാരാന്ത്യങ്ങളില്‍ ഉച്ചയ്ക്ക് രണ്ട് മുതല്‍ രാത്രി 11 വരേയും സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിക്കും. അഞ്ച് വിഭാഗങ്ങളിലായി ടിക്കറ്റുകള്‍ ലഭ്യമാണ്.
50 ഖത്തര്‍ റിയാലാണ് പ്രവേശന ഫീസ്. അള്‍ട്ടിമേറ്റ് ഫണ്‍ ടിക്കറ്റിന് 80QR, ഫാസ്റ്റ് ട്രാക്ക് ടിക്കറ്റിന് 300QR, ഫാമിലി ടിക്കറ്റിന് 200QR, വിവിഐപി ടിക്കറ്റിന് 1,500QR.
ലൈവ് ഷോകള്‍ ഉള്‍പ്പെടെയുള്ള നിരവധി പരിപാടികള്‍ ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കും. 17,000ചതുരശ്ര മീറ്ററിലധികെ വിസ്തൃതിയില്‍ അഞ്ച് സോണുകളിലായി നടക്കുന്ന ടോയ് ഫെസ്റ്റില്‍ പെണ്‍കുട്ടികള്‍ക്കുള്ള ഫാന്‍സ് ഐലന്റ്, ആണ്‍കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കുമുള്ള ചാമ്പ്യന്‍സ് ലാന്‍ഡ്, പ്രീ സ്‌കൂളിനുള്ള ക്യൂട്ടി പൈ ലാന്‍ഡ് എന്നിവ നടക്കും.
കുടുംബങ്ങള്‍ക്കായി ദിവസേന പത്തിലധികം സ്റ്റേജ് ഷോകളും നടത്തും. ഭക്ഷണ കിയോക്‌സുകളും ഫെസ്റ്റിവലില്‍ ഉണ്ടായിരിക്കും. പബ്ജി മൊബൈല്‍ ലേസര്‍ തോക്കുകള്‍ മറ്റൊരു സവിശേഷതയാണ്.
വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് 1 വരെ നടക്കുന്ന ഖത്തര്‍ ടോയ് ഫെസ്റ്റിവല്‍ സമ്മര്‍ ക്യാമ്പില്‍ നാല് മുതല്‍ 12 വയസ്സുവരെ പ്രായമുള്ള കുട്ടികള്‍ക്കായി വിവിധ പരിപാടികള്‍ സംഘടിപ്പിക്കും.
വ്യത്യസ്ത പ്രായങ്ങളിലുള്ള 150 കുട്ടികള്‍ക്ക് ക്യാമ്പില്‍ പങ്കെടുക്കാം. ആഴ്ചയില്‍ 750 ഖത്തര്‍ റിയാലും മുഴുവന്‍ മാസത്തേക്ക് രണ്ടായിരം ഖത്തര്‍ റിയാലുമാണ് ഫീസ്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
