ദോഹ: ഖത്തറിൽ 2024-25 അധ്യാന വർഷത്തിലെ ട്രാൻസ്ഫർ ഗ്രേഡുകളിലെ (പ്രൈമറി മുതൽ പതിനൊന്നാം ക്ലാസ് വരെയുള്ള) വിദ്യാർത്ഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റിസൾട്ട് “മാരിഫ്” പബ്ലിക് സർവീസസ് പോർട്ടൽ വഴി അപ്‌ലോഡ് ചെയ്യുന്നത് ആരംഭിച്ചതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ജൂലൈ 2 ബുധനാഴ്ചയ്ക്കുള്ളിൽ പൂർണ്ണമായും ഫലം അപ്‌ലോഡ് ചെയ്യുമെന്നും മന്ത്രാലയം വ്യക്തമാക്കി.
സ്കൂളുകൾ മാർക്കുകൾ അംഗീകരിക്കുകയും സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാകുന്നതിന്റെയും അടിസ്ഥാനത്തിൽ ആയിരിക്കും ഫലങ്ങളുടെ അപ്‌ലോഡിംഗ് നടത്തുകയെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. അതിനാൽ, പോർട്ടലിൽ ലഭ്യമാകുന്ന റിസൾട്ടുകളുടെ സമയം വ്യത്യാസപ്പെട്ടേക്കാം എന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. അതിനുശേഷം സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും.
“മാരിഫ്” പബ്ലിക് സർവീസസ് പോർട്ടലിലൂടെ ഫലങ്ങൾ വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കും റിസൾട്ടുകൾ അറിയാനാകും. 🔗https://eduservices.edu.gov.qa/#/
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
