മയ്യഴി മജ്‌ലിസ് 2025; പിഎംഎ ഗഫൂര്‍ മുഖ്യാതിഥിയായി

1q 19

ദോഹ: മാഹിക്കാരുടെ ഖത്തറിലെ കൂട്ടായ്മയായ മാഹി മുസ്ലിം വെല്‍ഫെയര്‍ അസോസിയേഷന്‍ മുപ്പത്തിമൂന്നാം വാര്‍ഷികം വിപുലമായി ആഘോഷിച്ചു. മയ്യഴി മജ്‌ലിസ് 2025 എന്ന പേരില്‍ ആര്‍ട്ടിയം ആഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പ്രമുഖ പ്രാസംഗികനും എഴുത്തുകാരനും, മോട്ടിവേറ്ററുമായ പി എം എ ഗഫൂര്‍ സാഹിബ് മുഖ്യാതിഥിയായി.

മാഹി, തലശ്ശേരി പ്രദേശങ്ങളിലെ 350-ലധികം പേര്‍ പങ്കെടുത്ത പരിപാടി മാസ്റ്റര്‍ യാസര്‍ ഷെഫീക്കിന്റെ ഖിറാഅത്തോടെയാണ് ആരംഭിച്ചത്. പ്രസിഡന്റ് റിസ്വാന്‍ ചാലക്കര അദ്ധ്യക്ഷ പ്രസംഗം നടത്തി. പ്രോഗ്രാം കണ്‍വീനറും, വൈസ് പ്രസിഡന്റുമായ ആഷിക്ക് മാഹി സ്വാഗതം പറഞ്ഞു. സെക്രട്ടറി മിന്ഹാജ് സക്കറിയ കമ്മറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. പെരിങ്ങാടിയില്‍ സ്ഥാപിക്കുന്ന തെറാപ്പി സെന്ററിനെക്കുറിച്ച് സുഹൈല്‍ മനോളി വിശദീകരിച്ചു.

പിഎംഎ ഗഫൂറിന് പ്രസിഡന്റ് റിസ്വാന്‍ ചാലക്കര കമ്മിറ്റിയുടെ ഉപഹാരം നല്‍കി. കഴിഞ്ഞ മുപ്പത്തി മൂന്ന് വര്‍ഷങ്ങളില്‍ കമ്മിറ്റിയുടെ പ്രസിഡന്റായി കമ്മിറ്റിയെ നയിച്ച ഖത്തറില്‍ ഇപ്പോള്‍ ഉള്ള പ്രസിഡണ്ടുമാരായ മുബാറക്ക്, അബ്ദുല്‍ അഹദ്, ആഷിക്ക് മാഹി,അര്‍ഷാദ് ഹുസ്സൈന്‍,റിജാല്‍ കിടാരന്‍ , സുഹൈല്‍ മനോളി, ഫൈസല്‍ ചാലക്കര തുടങ്ങിയവര്‍ക്ക് ഗഫൂര്‍ മൊമെന്റോ നല്‍കി ആദരിച്ചു. ഷാജഹാന്‍ നേതൃത്വം നല്‍കി.

പരിപാടിയില്‍ സ്ത്രീകള്‍ക്കായി മൈലാഞ്ചി മത്സരവും സ്നാക്സ് മത്സരവും നടത്തി. മൈലാഞ്ചി മത്സരത്തില്‍ മാജിദ മഹമൂദ് ഒന്നാം സമ്മാനവും, ജസ്മിന റെനീസ് രണ്ടാം സമ്മാനാവും ഫാത്തിമ ഷെറിന്‍ മൂന്നാം സമ്മാനവും കരസ്ഥമാക്കി. സ്‌നാക്‌സ് മത്സരത്തില്‍ റിസ്വാന റാഫാത്ത് ഒന്നാം സമ്മാനവും, റഹീന ഷബീര്‍ രണ്ടാം സമ്മാനവും, ഫാത്തിമ സഹല മൂന്നാം സമ്മാനവും കരസ്ഥമാക്കി. നസീഹ മജീദ്, ഷഹാന ഇല്യാസ് തുടങ്ങിയവര്‍ വിധികര്‍ത്താക്കള്‍ ആയിരുന്നു. കുട്ടികളുടെ ഒപ്പനയും കൈമുട്ടി പാട്ടുകളും പരിപാടിക്ക് മിഴിവേകി.

എക്‌സിക്യു്റ്റീവ് അംഗങ്ങള്‍ സമ്മാന വിതരണം നടത്തി. ട്രഷറര്‍ ഫാരിസ് മൊയ്ദു നന്ദി പറഞ്ഞു. പിറ്റേ ദിവസം കുട്ടികള്‍ക്ക് മാത്രമായി നടത്തിയ പരിപാടിയില്‍ അറുപതോളം കുട്ടികള്‍ പങ്കെടുത്തു. എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, കുടുംബങ്ങള്‍ എന്നിവര്‍ക്കായി പ്രത്യേകം നടന്ന പരിപാടികളില്‍ റിജാല്‍ കിടാരന്‍ സാബിര്‍ കിടാരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading