ഇറക്കുമതി ചെയ്യുന്ന പാനീയങ്ങള്‍ക്ക് ഡിജിറ്റല്‍ ടാക്‌സ് സ്റ്റാമ്പ് നിര്‍ബന്ധം

1q 131

മസ്‌കത്ത്: ഒമാനില്‍ കാര്‍ബണേറ്റഡ് പാനീയങ്ങള്‍, എനര്‍ജി ഡ്രിങ്കുകള്‍, ലഹരിപാനീയങ്ങള്‍ (മധുരമുള്ള പാനീയങ്ങള്‍ ഒഴികെ) ഉള്‍പ്പെടെ ഇറക്കുമതി ചെയ്യുന്ന പാനീയങ്ങളില്‍ ഡിജിറ്റല്‍ ടാക്‌സ് സ്റ്റാമ്പുകള്‍ നിര്‍ബന്ധമാക്കുന്നു. 2025 ജൂണ്‍ 1 മുതല്‍ തീരുമാനം നടപ്പിലാക്കും.

മന്ത്രിതല തീരുമാനം നമ്പര്‍ 21/2022 പ്രകാരമാണ് നടപടി. ഒമാനില്‍ എക്‌സൈസ് സാധനങ്ങള്‍ക്കായുള്ള ഡിജിറ്റല്‍ ടാക്‌സ് സ്റ്റാമ്പ് (ഡിടിഎസ്) പദ്ധതി നടപ്പിലാക്കുന്നതിനുള്ള നിയമങ്ങളും നിബന്ധനകളും വ്യവസ്ഥകളും നികുതി അതോറിറ്റി വിശദീകരിച്ചിട്ടുണ്ട്.

നേരത്തെ സിഗരറ്റുകള്‍, ഷിഷയും മറ്റ് പുകയില ഉല്‍പ്പന്നങ്ങളും നികുതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. കാര്‍ബണേറ്റഡ് പാനീയങ്ങള്‍, എനര്‍ജി ഡ്രിങ്കുകള്‍, മറ്റ് നിര്‍ദ്ദിഷ്ട പാനീയങ്ങള്‍ എന്നിവ നികുതിയില്‍ ഉള്‍പ്പെടുന്നുണ്ട്.

ജൂണ്‍ 1 മുതല്‍ ഡിജിറ്റല്‍ സ്റ്റാമ്പ് ഇല്ലാതെ ഇറക്കുമതി ചെയ്യുന്ന പാനീയങ്ങള്‍ക്ക് രാജ്യത്ത് പ്രവേശനം നിഷേധിക്കും. ഓഗസ്റ്റ് 1 മുതല്‍, ഒരു ‘വാണിജ്യ ബാധ്യത’ (കൊമേഴ്‌സ്യല്‍ ഒബ്ലിഗേഷന്‍) പ്രാബല്യത്തില്‍ വരും.പ്രാദേശിക വിപണിക്കുള്ളില്‍ സ്റ്റാമ്പ് ചെയ്യാത്ത ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന നിരോധിക്കുകയാണ് ലക്ഷ്യം.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like