കുവൈത്തില്‍ മലയാളി നഴ്‌സ് ദമ്പതികള്‍ കുത്തേറ്റ് മരിച്ച നിലയില്‍

1q 2

കുവൈത്ത് സിറ്റി: കുവൈത്തില്‍ മലയാളികളായ നഴ്‌സ ദമ്പതിമാരെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഏറണാകുളം സ്വദേശികളായ സൂരജ്, ബിന്‍സി എന്നിവരാണ് മരിച്ചത്. അബ്ബാസിയ സ്വാദ് റെസ്റ്ററിന്റിന് സമീപമുള്ള ഫ്ളാറ്റില്‍ ഇരുവരേയും കുത്തേറ്റുമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ഭര്‍ത്താവ് സൂരജ് കുവൈത്തിലെ ജാബര്‍ ഹോസ്പിറ്റലിലും ഭാര്യ ബിന്‍സ് ഡിഫെന്‍സിലുമാണ് ജോലിചെയ്തിരുന്നത്. ന്യൂസിലാന്‍ഡിലേക്ക് പോകാന്‍ തയ്യാറെടുക്കുന്നതിനാല്‍ മക്കളെ നാട്ടിലേക്കയച്ചരുന്നു.

പൊലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഇരുവരും ഡ്യൂട്ടി കഴിഞ്ഞു രാവിലെ റൂമില്‍ എത്തിയതായും രണ്ടുപേരും തമ്മില്‍ വഴക്കുകൂടുന്ന ശബ്ദം കേട്ടതായും മരിച്ചു കിടക്കുമ്പോള്‍ രണ്ടുപേരുടെയും കയ്യില്‍ കത്തി ഉണ്ടായിരുന്നതായും അയല്‍വാസികള്‍ പറയുന്നു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like