ഖത്തറിന്റെ ആകാശത്ത് നാളെ ലിറിഡ് ഉല്‍ക്കാവര്‍ഷം

ulka 1

ദോഹ: ഖത്തറില്‍ നാളെ ഉല്‍ക്കാവര്‍ഷം. നാളെ, ഏപ്രില്‍ 22 ചൊവ്വാഴ്ച വൈകുന്നേരം മുതല്‍ ബുധനാഴ്ച പുലര്‍ച്ചെ വരെ ലിറിഡ് ഉല്‍ക്കാവര്‍ഷം ഖത്തറിന്റെ ആകാശത്ത് നീണ്ടുനില്‍ക്കുമെന്നും നിരീക്ഷിക്കാന്‍ കഴിയുമെന്നും ഖത്തര്‍ കലണ്ടര്‍ ഹൗസ് (ക്യുസിഎച്ച്) അറിയിച്ചു.

എല്ലാ വര്‍ഷവും ഏപ്രില്‍ പകുതി മുതല്‍ ഏപ്രില്‍ 25 വരെ നീണ്ടുനില്‍ക്കുന്ന ലിറിഡ് ഉല്‍ക്കാവര്‍ഷം ഏപ്രില്‍ 22 ന് അതിന്റെ ഉച്ചസ്ഥായിയിലെത്തുമെന്ന് ക്യുസിഎച്ചിലെ ജ്യോതിശാസ്ത്ര വിദഗ്ധന്‍ ഡോ. ബഷീര്‍ മര്‍സൂഖ് പറഞ്ഞു. ഇത് എല്ലാ വര്‍ഷവും ഖത്തറിന്റെ ആകാശത്ത് ദൃശ്യമാകാറുണ്ട്.
തിളക്കമുള്ള ഉല്‍ക്കകള്‍ക്ക് പേരുകേട്ട മണിക്കൂറില്‍ 20 ഉല്‍ക്കകള്‍ എന്ന തോതില്‍ ദൃശ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഖത്തറിലും അറബ് മേഖലയിലും അര്‍ദ്ധരാത്രി മുതല്‍ ബുധനാഴ്ച പുലര്‍ച്ചെ വരെ ആകാശത്തിന്റെ വടക്കുകിഴക്കന്‍ ചക്രവാളത്തിലേക്ക് നോക്കി നഗ്‌നനേത്രങ്ങള്‍ക്ക് കാണാനാകും.
എന്നാല്‍ ഉല്‍ക്കാവര്‍ഷത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്താന്‍ ഡിജിറ്റല്‍ ക്യാമറകള്‍ ഉപയോഗിക്കുന്നതാണ് അനുയോജ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എല്ലാ വര്‍ഷവും ഏപ്രില്‍ മാസത്തില്‍ ഭൂമി അതിന്റെ പൊടിപടലത്തെ മുറിച്ചുകടക്കുന്നതിനാല്‍, കണികകള്‍ അന്തരീക്ഷവുമായി കൂട്ടിയിടിക്കുകയും ആകാശത്ത് ദൃശ്യമായ മിന്നലുകള്‍ പുറപ്പെടുവിക്കുകയും ചെയ്യുന്നതിനാല്‍, ലിറിഡ് ഉല്‍ക്കാവര്‍ഷത്തിന്റെ ഉറവിടം താച്ചര്‍ ധൂമകേതുവാണെന്ന് ഡോ. മര്‍സൂക്ക് അഭിപ്രായപ്പെട്ടു.

അതേസമയം ഉല്‍ക്കാവര്‍ഷം കാണുന്നതിനുള്ള ഏറ്റവും അനുയോജ്യമായ സ്ഥലം വാസയോഗ്യമല്ലാത്തതും മലിനീകരണമില്ലാത്തതുമായ പ്രദേശങ്ങളാണ്. ഏറ്റവും അനുയോജ്യമായ സമയം ചൊവ്വാഴ്ച വൈകിട്ട് മുതല്‍ ബുധനാഴ്ച പുലര്‍ച്ചെ വരെയാണെന്നും അദ്ദേഹം വ്യക്തമാക്കി.

കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like