അബുദാബി: ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നാളെ ചെറിയ പെരുന്നാള്‍. യുഎഇ, സൗദി രാജ്യങ്ങളില്‍ മാസപ്പിറവി കണ്ടു. അതേസമയം ഒമാനില്‍ മാസപ്പിറവി കണ്ടില്ല. അതിനാല്‍ ഇവിടെ തിങ്കളാഴ്ചയാണ് ചെറിയ പെരുന്നാള്‍ ആഘോഷിക്കുക.
നാളെ, മാര്‍ച്ച് 30 ഞായറാഴ്ച ഈദ് അല്‍ ഫിത്തറിന്റെ ആദ്യ ദിവസമായിരിക്കുമെന്നും ഇന്ന്, മാര്‍ച്ച് 29 ശനിയാഴ്ച, റമദാനിന്റെ അവസാന ദിവസമാണെന്നും യുഎഇയിലെ ചന്ദ്രദര്‍ശന സമിതി പ്രഖ്യാപിച്ചു. ശരിയത്ത് രീതികള്‍ ഉപയോഗിച്ച് മാസപ്പിറവി കാണുകയും അയല്‍രാജ്യങ്ങളുമായി കൂടിയാലോചിക്കുകയും ചെയ്തതിന് ശേഷം, ശവ്വാല്‍ ചന്ദ്രക്കല വിജയകരമായി കാണാന്‍ കഴിഞ്ഞതായി നീതിന്യായ മന്ത്രിയും കമ്മിറ്റി ചെയര്‍മാനുമായ അബ്ദുല്ല ബിന്‍ സുല്‍ത്താന്‍ ബിന്‍ അവാദ് അല്‍ നുഐമി സ്ഥിരീകരിക്കുകയും ചെയ്തു.
സൗദിയിലും ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി. ഇതോടെ റമദാന് 29 പൂര്‍ത്തിയാക്കിയാണ് വിശ്വാസികള്‍ നാളെ ചെറിയ പെരുന്നാള്‍ ആഘോഷിക്കും. രാവിലെ 6.30 ന് മക്കയില്‍ പെരുന്നാള്‍ നമസ്കാരം നടക്കും. ഗള്‍ഫ് രാജ്യങ്ങളിലെമ്പാടും മസ്ജിദുകളിലും ഈദ് ഗാഹുകളിലുമായി പെരുന്നാള്‍ നമസ്കാരത്തിന് സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
