ദോഹ: ഖത്തറില്‍ സ്വകാര്യ മേഖലയിലെ ഈദുല്‍ ഫിത്തര്‍ അവധി പ്രഖ്യാപിച്ചു. ഈദുല്‍ ഫിത്തര്‍ പ്രമാണിച്ച് സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് മൂന്ന് ദിവസത്തെ ശമ്പളത്തോടുകൂടിയ അവധി പ്രഖ്യാപിച്ചതായി തൊഴില്‍ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. മന്ത്രാലയം സോഷ്യല്‍ മീഡിയയില്‍ പുറത്തിറക്കിയ പ്രസ്താവനയിലാണ് അവധി പ്രഖ്യാപിച്ചത്.
പ്രസ്താവന പ്രകാരം, രാജ്യത്തെ എല്ലാ സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്കും അവധിക്ക് അര്‍ഹതയുണ്ടായിരിക്കും. അതേസമയം, അവധി ദിവസങ്ങളില്‍ ജോലി ആവശ്യങ്ങള്‍ക്ക് അവരുടെ സാന്നിധ്യം ആവശ്യമായി വരുന്ന സന്ദര്‍ഭങ്ങളില്‍, തൊഴിലുടമകള്‍ ഓവര്‍ടൈം, അനുബന്ധ അലവന്‍സുകളും നിയന്ത്രിക്കുന്ന തൊഴില്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ (74) ലെ വ്യവസ്ഥകള്‍ പാലിച്ച് തൊഴിലാളികളെ ജോലികള്‍ക്ക് നിയോഗിക്കാം.
ഖത്തറില്‍ നാളെയാണ് ചെറിയ പെരുന്നാള്‍. ശവ്വാല്‍ മാസത്തിലെ ചന്ദ്രക്കല ഇന്ന് രാത്രി ദൃശ്യമായതായും 2025 മാര്‍ച്ച് 30 ഞായറാഴ്ച ഖത്തറില്‍ അനുഗ്രഹീതമായ ഈദ് അല്‍ ഫിത്തറിന്റെ ആദ്യ ദിവസമാണെന്നും എന്‍ഡോവ്മെന്റ്‌സ് (ഔഖാഫ്) ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയത്തിലെ ക്രസന്റ് സൈറ്റ് കമ്മിറ്റി പ്രഖ്യാപിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
