ഖത്തറില്‍ ചെറിയ പെരുന്നാള്‍ നാളെ

1q 95

ദോഹ: മാസപ്പിറവി കണ്ടു. ഖത്തറില്‍ ചെറിയ പെരുന്നാള്‍ നാളെ. ശവ്വാല്‍ മാസത്തിലെ ചന്ദ്രക്കല ഇന്ന്, മാര്‍ച്ച് 29, ശനിയാഴ്ച ദൃശ്യമായതായും നാളെ മാര്‍ച്ച് 30 ഞായറാഴ്ച രാജ്യത്ത് ഈദുല്‍ ഫിത്തറിന്റെ ആദ്യ ദിവസമാണെന്നും എന്‍ഡോവ്മെന്റ് (ഔഖാഫ്) ഇസ്ലാമിക കാര്യ മന്ത്രാലയത്തിലെ ക്രസന്റ് സൈറ്റ് കമ്മിറ്റി അറിയിച്ചു.

ഖത്തര്‍ ടെലിവിഷനില്‍ കമ്മിറ്റി നടത്തിയ പ്രഖ്യാപനത്തിലാണ് ഇക്കാര്യം അറിയിച്ചത്. രാവിലെ 5:43 ന് നടക്കുന്ന ഈദ് അല്‍ ഫിത്തര്‍ പ്രാര്‍ത്ഥനകള്‍ക്കായി രാജ്യത്തുടനീളമുള്ള 690 പള്ളികളും തുറന്ന സ്ഥലങ്ങളും ഔഖാഫ്, ഇസ്ലാമിക കാര്യ മന്ത്രാലയം ഒരുക്കിയിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like