കുട്ടിക്ക് ഇ-സിഗരറ്റ് വിറ്റു; ബഹ്‌റൈനില്‍ പ്രവാസി ജീവനക്കാരന്‍ അറസ്റ്റില്‍

e cigeratte

മനാമ: ബഹ്‌റൈനില്‍ കുട്ടിക്ക് ഇ-സിഗരറ്റ് വില്‍പ്പന നടത്തിയ കടയിലെ പ്രവാസിയായ ജീവനക്കാരനെ അറസ്റ്റ് ചെയ്തു. ഒരു കടയിലെ ജീവനക്കാരന്‍ തന്റെ കുട്ടിക്ക് ഇ-സിഗരറ്റുകള്‍ വിറ്റതായി പിതാവ് റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്നാണ് നടപടി. ഉടനടി ജീവനക്കാരനെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലെടുത്തു.

നോര്‍ത്തേണ്‍ ഗവര്‍ണറേറ്റ് പോലീസ് ഡയറക്ടറേറ്റ് പരാമര്‍ശിച്ച പരാതിയെത്തുടര്‍ന്ന് പബ്ലിക് പ്രോസിക്യൂഷന്‍ അന്വേഷണം നടത്തി. കേസ് വിചാരണയ്ക്ക് വിടും. കസ്റ്റഡിയില്‍ വിടുന്നതിന് മുമ്പ് അന്വേഷണ ഉദ്യോഗസ്ഥര്‍ ജിവനക്കാരനെ ചോദ്യം ചെയ്തു. ഏഷ്യന്‍ വംശജനായ ജീവനക്കാരനാണ് അറസ്റ്റിലായത്.

യുവാക്കളെ സംരക്ഷിക്കുന്നതിന് നിയമം പൂര്‍ണ്ണമായും പാലിക്കേണ്ടത് അത്യാവശ്യമാണെന്നും അതോറിറ്റി മുന്നറിയിപ്പ് നല്‍കി, ഇത്തരം കുറ്റകൃത്യങ്ങള്‍ ഗൗരവമായി കൈകാര്യം ചെയ്യുമെന്നും ഫാമിലി ആന്‍ഡ് ചൈല്‍ഡ് ചീഫ് പ്രോസിക്യൂട്ടര്‍ പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like