ദോഹ: ഖത്തറില്‍ ‘രക്തദാനം ജീവന്റെ ദാനമാണ്’ എന്ന പ്രമേയത്തില്‍ കൊട്ടാരക്കര പ്രവാസി അസോസിയേഷന്‍-കെഫാഖ് സംഘടിപ്പിച്ച അഞ്ചാമത് രക്തദാന ക്യാമ്പ് ശ്രദ്ധേയമായി. ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ ബ്ലഡ് ഡോണര്‍ സെന്ററിന്റേയും ആസ്റ്റര്‍ മെഡിക്കല്‍ സെന്ററിന്റേയും വെല്‍ കെയര്‍ ഗ്രൂപ്പിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച രക്തദാന ക്യാമ്പില്‍ 150-തോളം പേര്‍ രക്തം ദാനം ചെയ്തു.
കെഫാഖ് പ്രസിഡന്റ് ബിജു കെ ഫിലിപ്പ്, ജനറല്‍ സെക്രട്ടറി ബിനേഷ് ബാബു, ട്രഷറര്‍ അനില്‍കുമാര്‍ ആര്‍, വൈസ് പ്രസിഡന്റ് ബിജു പി ജോണ്‍, ജോയിന്റ് സെക്രട്ടറി സിബി മാത്യു, ക്യാമ്പ് കണ്‍വീനേഴ്സ് ബെന്നി ബേബി, ആന്‍സി രാജീവ് എന്നിവര്‍ നേതൃത്വം നല്‍കി. മാനേജിങ് കമ്മിറ്റി അംഗങ്ങളായ ജോബിന്‍ പണിക്കര്‍, ജോജിന്‍ ജേക്കബ്, ആശിഷ് മാത്യു, ദിപു സത്യരാജ്, അനീഷ് തോമസ്, ജലു അമ്പാടിയില്‍, ശരത് കുമാര്‍, ഷാജി കരിക്കം, ടിന്‍സി ജോബി, റിഞ്ചു അലക്‌സ്, ജേക്കബ് ബാബു, വിവിധ സബ് കമ്മിറ്റികളില്‍ പ്രവര്‍ത്തിച്ച സജീര്‍ സലാമുദീന്‍, സുവി സുകുമാരന്‍ നായര്‍, അനൂപ് തോമസ്, അനീഷ് പിള്ള, അജേഷ് സത്യന്‍, വിനോദ് പിള്ള, ജിജോ കരിക്കം, അനില്‍ ചാക്കോ, ഷാജി തങ്കച്ചന്‍, ഗോപിക അനീഷ്, ജിന്‍സി ബെന്നി, ലീബ ആശിഷ്, സോജു ഫിലിപ്പ്, റെജി ലൂക്കോസ് എന്നിവരുടെ പ്രവര്‍ത്തനങ്ങള്‍ ക്യാമ്പിന് കൂടുതല്‍ കരുത്തേകി.
ഐസിസി ജനറല്‍ സെക്രട്ടറി എബ്രഹാം കെ ജോസഫ്, ഐസിസി മാനേജിങ് കമ്മിറ്റി മെമ്പര്‍ പ്രദീപ് പിള്ള, ഐസിസി യൂത്ത് വിങ് പ്രസിഡന്റ് എഡ്വിന്‍ സെബാസ്റ്റ്യന്‍, മുന്‍ ഐസിബിഎഫ് ജനറല്‍ സെക്രട്ടറി ബോബന്‍ വര്‍ക്കി, മുന്‍ ഐസിസി മാനേജിങ് കമ്മിറ്റി മെമ്പര്‍ അനീഷ് ജോര്‍ജ് മാത്യു ഉള്‍പ്പടെയുള്ളവര്‍ രക്തദാന ക്യാമ്പ് സന്ദര്‍ശിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
