ഒമാനില്‍ നേരിയ ഭൂചലനം, റിക്ടര്‍ സ്‌കെയില്‍ 3.1 തീവ്രത രേഖപ്പെടുത്തി

earthquake

മസ്‌കത്ത്: ഒമാനില്‍ നേരിയ ഭൂചലനം. ദാഖിലിയ ഗവര്‍ണറേറ്റിലെ ആദം വിലയത്തിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഇന്നലെ, ചൊവ്വാഴ്ച രാവിലെ പ്രാദേശിക സമയം 8.44ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് സുല്‍ത്താന്‍ ഖാബൂസ് സര്‍വകലാശാലയിലെ ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു. റിക്ടര്‍ സ്‌കെയിലില്‍ 3.1 തീവ്രതയില്‍ 11 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം രേഖപ്പെടുത്തിയത്.

ഹൈമ നഗരത്തിന് ഏകദേശം 175 കിലോമീറ്റര്‍ വടക്കു കിഴക്കായാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ഭൂചലനത്തിന്റെ ആഘാതത്തില്‍ നാശനഷ്ടങ്ങളോ ആളപായമോ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

  • ജിസിസി റെയിൽ ഉടൻ; കരാർ ഒപ്പുവെച്ചു

  • സൗദി അരാംകോ കെട്ടിടത്തിന് നേരെ ആക്രമണശ്രമം

  • ജിസിസി റെയിൽവേ; നാളെ നിർണായകം, കരാറിൽ ഒപ്പിടാൻ സാധ്യത