കുവൈത്തില്‍ പ്രവാസികള്‍ ഉള്‍പ്പെടെയുള്ള തടവുകര്‍ക്ക് ശിക്ഷാ ഇളവ്

kuwait national day

കുവൈത്ത് സിറ്റി: കുവൈത്തില്‍ 64-മത് ദേശീയ ദിനത്തോടനുബന്ധിച്ച് പ്രാവസികള്‍ ഉള്‍പ്പെടെയുള്ള തടവുകാര്‍ക്ക് അമീര്‍ ഷെയ്ഖ് മിഷാല്‍ അല്‍ അഹമദ് അല്‍ ജാബിര്‍ അല്‍ സബാഹ് ശിക്ഷയില്‍ ഇളവ് നല്‍കി. തടവ് ശിക്ഷ അനുഭവിച്ച് വിവിധ ജയിലുകളില്‍ കഴിയുന്ന 781 തടവുകാര്‍ക്ക് ശിക്ഷാ ഇളവ് ലഭിക്കും. ശിക്ഷാ കാലയളവില്‍ നിന്ന് പൂര്‍ണമായ ഒഴിവാക്കല്‍, കാലാവധി കുറയ്ക്കല്‍, നാടുകടത്തല്‍ തുടങ്ങിയവയില്‍ നിന്ന് ഇളവ് ലഭിക്കും.

നാളെ, ഫെബ്രുവരി 25നാണ് കുവൈത്ത് ദേശീയ ദിനം. ആഘോഷങ്ങളോടനുബന്ധിച്ച് വാഹനങ്ങള്‍ അലങ്കരിക്കുന്നതിന് കര്‍ശന മാര്‍ഗനിര്‍ദേശങ്ങള്‍ ജനറല്‍ ട്രാഫിക് വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. വാഹനമോടിക്കുന്നവര്‍ അവരുടെ വാഹനങ്ങളുടെ മുന്‍വശത്തോ പിന്‍വശത്തോ വിന്‍ഡ് ഷീല്‍ഡുകളില്‍ ടിന്‍ ചെയ്യുന്നതോ സ്റ്റിക്കറുകള്‍ സ്ഥാപിക്കുന്നതോ കര്‍ശനമായി നിരോധിച്ചിരിക്കുന്നു. ദൃശ്യപരതയെ തടസ്സപ്പെടുത്തുകയും അപകടസാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്ന തരത്തില്‍ ഒന്നും അനുവദിക്കില്ല. വാഹനത്തിന്റെ യഥാര്‍ത്ഥ നിറം സ്റ്റിക്കറുകളോ റാപ്പുകളോ മറ്റേതെങ്കിലും വസ്തുക്കളോ ഉപയോഗിച്ച് മൂടുന്നത് അനുവദനീയമല്ല. വാഹനത്തിന്റെ മുന്നിലും പിന്നിലും ലൈസന്‍സ് പ്ലേറ്റുകള്‍ പൂര്‍ണ്ണമായി ദൃശ്യമാകണമെന്നും അധികാരികള്‍ അറിയിച്ചു. കാല്‍നടയാത്രക്കാര്‍ക്കും മറ്റ് വാഹനയാത്രക്കാര്‍ക്കും അപകടങ്ങള്‍ സൃഷ്ടിക്കുന്ന തരത്തില്‍ വാഹനത്തിന്റെ ബോഡിക്ക് പുറത്ത് പതാകകളോ കൊടിമരങ്ങളോ സ്ഥാപിക്കരുതെന്നും മുന്നറിയിപ്പുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading