അബുദാബി: യുഎഇ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്സസ് (FAHR) റമദാനിലെ ഔദ്യോഗിക ജോലി സമയം പ്രഖ്യാപിച്ചു. ഫെഡറല്‍ അതോറിറ്റികളിലെ ജീവനക്കാര്‍ക്കായി ജോലി സമയം പുഃനക്രമീകരിച്ച് അതോറിറ്റി സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. സര്‍ക്കുലര്‍ അനുസരിച്ച്, മന്ത്രാലയങ്ങളുടെയും ഫെഡറല്‍ അധികാരികളുടെയും ഔദ്യോഗിക പ്രവൃത്തി സമയം തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 2:30 വരെയും വെള്ളിയാഴ്ച രാവിലെ 9 മുതല്‍ 12 വരെയും ആയിരിക്കും.
മന്ത്രാലയങ്ങള്‍ക്കും ഫെഡറല്‍ അധികാരികള്‍ക്കും റമദാനില്‍ അവരുടെ പ്രത്യേക ആവശ്യകതകള്‍ക്ക് അനുസൃതമായും പ്രതിദിനം അംഗീകരിച്ച പ്രവൃത്തി സമയത്തിന്റെ പരിധിക്കുള്ളിലും ഫ്‌ലെക്‌സിബിള്‍ വര്‍ക്കിംഗ് അല്ലെങ്കില്‍ റിമോട്ട് വര്‍ക്ക് ഷെഡ്യൂളുകള്‍ നടപ്പിലാക്കാന്‍ കഴിയുമെന്നും അതോറിറ്റി അറിയിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
