ദോഹ: ഖത്തറില്‍ അടുത്ത ആഴ്ച മുതല്‍ താപനില കുറയും. വടക്കു പടിഞ്ഞാറന്‍ കാറ്റ് ശക്തമാകുമെന്നും തുടര്‍ന്ന് തിങ്കളാഴ്ച മുതല്‍ താപനില ഗണ്യമായ കുറയുമെന്നും ഖത്തര്‍ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. അടുത്ത ആഴ്ചയിലുടനീളെ സമാന കാലാവസ്ഥ തുടരുമെന്നും അതോറിറ്റി അറിയിച്ചു.
ശക്തമായ കാറ്റിനെ തുടര്‍ന്ന് പൊടിപടലങ്ങള്‍ ഉയരാനും സാധ്യതയുണ്ട്. ചില പ്രദേശങ്ങളില്‍ ദൂരക്കാഴ്ച കുറയുമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു. തിരമാലകള്‍ മൂന്ന് മുതല്‍ ആറ് അടിവരെ ഉയരും. ചിലസമയങ്ങളില്‍ പതിനാല് അടിവരെ ഉയരാന്‍ സാധ്യതയുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ അപ്‌ഡേറ്റുകള്‍ ശ്രദ്ധിക്കണമെന്നും അതോറിറ്റി മുന്നറിയിപ്പ് നല്‍കി.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
