ദുബായ്: ഈ വര്‍ഷം റമദാന്‍ 30 തികയുമെന്നും നോമ്പിന്റെ പ്രതിദിന ദൈര്‍ഘ്യം ഏകദേശം 13 മണിക്കൂറായിരിക്കുമെന്നും എമിറേറ്റ്‌സ് അസ്‌ട്രോണമിക്കല്‍ സൊസൈറ്റി കൗണ്‍സില്‍ അറിയിച്ചു. നോമ്പ് തുടങ്ങും മുതല്‍ അവസാനിക്കും വരെയുള്ള സമയത്തില്‍ കിഴക്കന്‍ മേഖലയുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രദേശങ്ങള്‍ക്ക് അനുസൃതമായി 20 മിനിറ്റ് വരെ വ്യത്യാസമുണ്ടായിരിക്കും. എങ്കിലും യുഎഇയിലെ എല്ലാ എമിറേറ്റുകളിലും വ്രതസമയം 13 മണിക്കൂര്‍ കടക്കും.
മാര്‍ച്ച് ഒന്നിന് റമദാന്‍ മാസം ആരംഭിക്കുമെന്നും കൗണ്‍സില്‍ പ്രതിനിധികള്‍ പറഞ്ഞു. മാര്‍ച്ച് 29നു മാസപ്പിറവി കാണാന്‍ സാധ്യതയില്ലാത്തതിനാല്‍ നോമ്പ് 30 പൂര്‍ത്തിയാക്കി 31ന് ആയിരിക്കും പെരുന്നാളെന്നും അവര്‍ പറഞ്ഞു. താപനില ഏകദേശം 18 29 ഡിഗ്രിയായിരിക്കും. എന്നാല്‍ നോമ്പ് കഴിയുമ്പോഴേക്കും താപനില 34 ഡിഗ്രി വരെയെത്തും.18 മുതല്‍ 24 മില്ലിമീറ്റര്‍ മഴ ലഭിക്കാനും സാധ്യതയുണ്ട്.
കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
