ദുബായ്: ഫെഡറല്‍ ബാങ്ക് പ്രവാസികള്‍ക്ക് പുതിയ സേവിങ്‌സ് അക്കൗണ്ട് പുറത്തിറക്കി. ‘പ്രോസ്‌പെര’ എന്ന പേരില്‍ പുതിയ എന്‍ആര്‍ഇ സേവിങ്‌സ് അക്കൗണ്ട് പുറത്തിറക്കിയതായി ഫെഡറല്‍ ബാങ്ക് അറിയിച്ചു. 60 ലക്ഷം രൂപയുടെ കോംപ്ലിമെന്ററി ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങളും എയര്‍പോര്‍ട്ട് ലോഞ്ച് ആക്‌സസും ഡെബിറ്റ് കാര്‍ഡ് സ്‌പെന്‍ഡിന് റിവാര്‍ഡ് പോയിന്റുകളും ഉള്‍പ്പെടെ അനേകം ആനുകൂല്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ളതാണ് പ്രോസ്‌പെര അക്കൗണ്ട്.
പ്രാരംഭ ഓഫറായി തിരഞ്ഞെടുത്ത യാത്രാ പ്ലാറ്റ്ഫോമുകളില്‍ ഫ്‌ലൈറ്റ്, ഹോട്ടല്‍ ബുക്കിങ്ങുകള്‍ക്ക് 24% വരെ കിഴിവു ലഭിക്കുമെന്ന് ഫെഡറല്‍ ബാങ്ക് മാനേജിങ് ഡയറക്ടറും സിഇഒയുമായ കെ.വി.എസ് മണിയന്‍ വിശദീകരിച്ചു. ഫെഡറല്‍ ബാങ്കിന്റെ മൊബൈല്‍ ബാങ്കിങ് പ്ലാറ്റ്‌ഫോമായ ഫെഡ്മൊബൈല്‍ വഴി പ്രവാസികള്‍ക്ക് പോര്‍ട്ട്‌ഫോളിയോ ഇന്‍വെസ്റ്റ്‌മെന്റ് സ്‌കീം (പിഐഎസ്) അക്കൗണ്ട് തുടങ്ങാന്‍ സൗകര്യമൊരുക്കുന്ന സംവിധാനത്തിന്റെ ഉദ്ഘാടനവും ചടങ്ങില്‍ നിര്‍വ്വഹിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
