ദോഹ: ഖത്തറില്‍ സന്ദര്‍ശനം നടത്തുന്ന നടന്‍, കാഥികന്‍, ഗായകന്‍, അധ്യാപകന്‍, ജീവകാരുണ്യ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രശസ്തനായ കൊട്ടാരക്കര പവിത്രേശ്വരം സ്വദേശി കെപിഎസി ലീലാകൃഷ്ണനെ ഖത്തര്‍ കൊട്ടാരക്കര പ്രവാസി അസോസിയേഷന്‍, കെഫാഖ് ആദരിച്ചു. ഗിന്നസ് ലോക റെക്കോര്‍ഡ് നേടിയ വിശ്വഗുരു സിനിമയിലെ നായകനും കൊല്ലം ജില്ലയിലെ പത്തനാപുരം ഗാന്ധിഭവന്‍ കലാ സാംസ്‌കാരിക കേന്ദ്രം ചെയര്‍മാനുമാണ് അദ്ദേഹം.
ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ മുംബൈ ഹാളില്‍ നടന്ന ചടങ്ങില്‍ കെഫാഖ് പ്രസിഡന്റ് ബിജു കെ ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ബിനേഷ് ബാബു, ട്രഷറര്‍ അനില്‍കുമാര്‍ ആര്‍, വൈസ് പ്രസിഡന്റ് ബിജു പി ജോണ്‍, വനിതാ ഫോറം കണ്‍വീനര്‍ ആന്‍സി രാജീവ്, മാനേജിങ് കമ്മിറ്റി അംഗങ്ങളായ ദിപു സത്യരാജന്‍, ജോബിന്‍ പണിക്കര്‍, ബെന്നി ബേബി, ഷാജി കരിക്കം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
