ഖോർഫക്കാൻ: പാർപ്പിട മേഖലകളിൽ വാണിജ്യ, വ്യാപാര, തൊഴിൽ സ്ഥാപനങ്ങളിലെ വാഹനങ്ങൾ നിർത്തിയിടുന്നതു നഗരസഭ നിരോധിച്ചു. ജനവാസ മേഖലയിലെ ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.
അതേസമയം, ഗതാഗത രംഗത്ത് ജോലി ചെയ്യുന്നവരുടെ സ്വന്തം വാഹനങ്ങൾക്ക് വിലക്ക് ബാധകമല്ല. താമസക്കാർക്കുള്ള പാർക്കിങ്ങുകൾ കമ്പനി വാഹനങ്ങൾ കയ്യടക്കുന്നതായി പരാതികൾ ലഭിച്ചതിനെ തുടർന്നാണ് നടപടി. പാർപ്പിട കേന്ദ്രങ്ങൾ സ്വകാര്യ വാഹനങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തുന്നതോടെ ദൈനംദിന ഗതാഗത പ്രശ്നങ്ങൾക്കു പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
